തോക്ക്, മഴു, കത്തി... 1200 യാത്രികരുമായി രാജധാനി റാഞ്ചി; വിലപേശിയിട്ടും വിട്ടുകൊടുക്കാതെ കേന്ദ്രം; കാട്ടിലേക്ക് ‘ഓടിച്ചുവിട്ട്’ ഓപറേഷൻ

Mail This Article
‘രാജ്യത്തെ പ്രീമിയം ട്രെയിനായ രാജധാനിയെ റാഞ്ചി!’ വൈകിട്ട് നാലോടെ ന്യൂസ് ചാനലുകളിൽ ഒരു വരി വാർത്ത ബ്രേക്കിങ് ന്യൂസായി എത്തുമ്പോൾ അതിനും മണിക്കൂറുകൾക്കു മുൻപേ ഭുവനേശ്വർ രാജധാനി എക്സ്പ്രസ് വനപ്രദേശത്തു നിശ്ചലമായിരുന്നു. 1200 യാത്രക്കാരുമായി ഒഡീഷയിലെ ഭുവനേശ്വറിൽനിന്ന് രാജ്യതലസ്ഥാനം ലക്ഷ്യമാക്കിയാണ് രാജധാനി എക്സ്പ്രസ് പുറപ്പെട്ടത്. എന്നാൽ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരിലെ ബൻസ്‌ഥലയിൽ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റ് കെ. ആനന്ദ് റാവു ട്രാക്കിൽ അകലെയായി ചുവപ്പുകൊടികൾ കണ്ടത്. ഇതോടെ വേഗം കുറച്ചു. കുറച്ചുകൂടി അടുത്തേക്ക് എത്തിയപ്പോൾ കണ്ടത് ട്രാക്കിൽ വീണുകിടക്കുന്ന മരം. പിന്നീട് സംഭവിച്ചത് ഇന്ത്യയെത്തന്നെ ഞെട്ടിച്ച ഒരു അപൂർവ ‘തട്ടിക്കൊണ്ടുപോകലാ’യിരുന്നു. 2009 ഒക്ടോബറിലായിരുന്നു സംഭവം. അതിവേഗക്കാരനായ രാജധാനി പാതിവഴിയിൽ ബ്രേക്കിട്ടത് രാജ്യമൊട്ടാകെ വാർത്തയായി. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു രാജധാനി പോലെയുള്ള അതിവേഗ ട്രെയിൻ തട്ടിയെടുത്ത സംഭവം. ചമ്പലിലെ കൊള്ളക്കാരുടെ കഥ പറഞ്ഞ ബോളിവുഡ് സിനിമകളിൽ ഒട്ടേറെ തവണ കുതിരപ്പുറത്തേറി എത്തുന്ന കൊള്ളക്കാർ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ തടഞ്ഞു കൊള്ളയടിക്കുന്ന രംഗങ്ങളുണ്ട്. എന്നാൽ ഇതുപോലെ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച 1200 യാത്രക്കാരുടെ അവസ്ഥ എന്താവും? 2009ൽ ബംഗാളിൽ മാവോയിസ്റ്റുകൾ രാജധാനി എക്സ്പ്രസ് തട്ടിയെടുത്തത് എങ്ങനെയാണ്? അന്ത്യശാസനം നൽകി മണിക്കൂറുകളോളം യാത്രക്കാരെ തടവിൽവച്ച മാവോയിസ്റ്റുകളെ എങ്ങനെയാണ് തുരത്തിയത്? ഈ ഓപറേഷനിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചോ? വായിക്കാം ‘ഡാർക്ക് സ്റ്റോറീസി’ൽ.