നിർമിത ബുദ്ധിയുടെ (എഐ) കുത്തക സ്വന്തമാണെന്ന് ഊറ്റം കൊണ്ടിരുന്ന സിലിക്കൺവാലി കമ്പനികളുടെ അടിത്തറ കുലുക്കിയ പ്രകമ്പനമായിരുന്നു ഡീപ്സീക്. ഓപൺ എഐ, ആൽഫബെറ്റ്, മൈക്രോസോഫ്റ്റ് അടക്കമുള്ള ടെക്ഭീമന്മാർ ശതകോടികൾ ചെലവിട്ടു വികസിപ്പിച്ചെടുത്ത എഐ മോഡലുകളെ വിറപ്പിച്ചാണ് ചൈനീസ് കമ്പനിയായ ഡീപ്സീക് വളരെക്കുറഞ്ഞ ചെലവിൽ എഐ മോഡൽ‌ അവതരിപ്പിച്ചത്. അതിനു പിന്നാലെ പുറത്തുവന്ന ചില അന്വേഷണഫലങ്ങൾ വെളിപ്പെടുത്തുന്നത്, ഡീപ്‌സീക് വലിയ തോതിൽ നിയന്ത്രണങ്ങൾക്കും ഭേദഗതികൾക്കും വിധേയമാകാനുള്ള സാധ്യത കൂടുതലാണെന്നാണ്. മറ്റ് എഐ മോഡലുകളെ അപേക്ഷിച്ച്, സൈബർ ആക്രമണങ്ങൾക്കും വ്യാജ വിവരങ്ങളുടെ പ്രചാരണത്തിനും കൂടുതൽ വിധേയമായേക്കാമെന്നും പറയപ്പെടുന്നു. ‘ചീപ് ആൻഡ് ബെസ്റ്റ്’ എഐ ടൂൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡീപ്‌സീക് വിപരീത ഫലം ഉണ്ടാക്കുമോ? ഈ സംവിധാനം ചെലവു കുറച്ചു നിർമിക്കുന്നത് എഐയുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവു നൽകിയാണോ? സമൂഹത്തിന് എന്തുതരം ‘വിവര’മാണ് ആവശ്യമെന്ന് ആരാണു തീരുമാനിക്കുന്നത്? ഒരു എഐ ടൂളിനോടുള്ള ചോദ്യത്തിനു മറുപടി നൽകുമ്പോൾ അത് ആരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കുന്നത്? നിർമിത ബുദ്ധി മേഖലയിൽ ചൈനീസ് കമ്പനിയായ ഡീപ്സീക് ഒരു വിപ്ലവത്തിനാണോ അതോ നിയന്ത്രണത്തിനാണോ ശ്രമിക്കുന്നത്? സോഴ്സ്‌ കോഡ് ഓപൺ സോഴ്സ് ആകണോ? ഡവലപ്‌മെന്റ് സ്വതന്ത്രമായ ഡേറ്റാ പരിതസ്ഥിതിയിലാണോ അതോ നിയന്ത്രിത പരിതസ്ഥിതിയിലാണോ വേണ്ടത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരുമ്പോൾ ഡീപ്സീക്കിന്റെ നിലപാട് വിരോധാഭാസമായി മാറുന്നു. ഓപൺസോഴ്സ് എഐ മോഡലിൽ അവരുടെ കോഡ് സ്വതന്ത്രമായി ഉപയോഗിക്കാനും പരിഷ്കരിക്കാനും ഡീപ്സീക് അവസരം കൊടുക്കുന്നുണ്ട്. എന്നാൽ

loading
English Summary:

China's DeepSeek: A New Frontier in AI or a Means of Control? How Will Data Security Be a Concern?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com