ADVERTISEMENT

തലമുറകളെ ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിന്റെ എക്കാലത്തേയും ഹാസ്യനടന്‍ കുതിരവട്ടം പപ്പു ഒാര്‍മയായിട്ട് ഇന്ന് 20 വര്‍ഷം.സ്വാഭാവിക ഹാസ്യവും പ്രത്യേക സംസാരശൈലിയുമായി ചിരിയുടെ മാലപ്പടക്കം തീര്‍ത്ത പപ്പു ,കഥാപത്രങ്ങളിലൂടെ  പ്രേക്ഷകരെ കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

20ാം ചരമവാർഷികത്തിൽ അച്ഛനെ അനുസ്മരിച്ച് മകൻ ബിനു പപ്പു ഇങ്ങനെ കുറിച്ചു:

 

‘അച്ഛനെ ഓർക്കുക എളുപ്പമാണ്. അതെന്നും ഞാൻ ഓർക്കാറുണ്ട്. പക്ഷേ അങ്ങയെ നഷ്ടപ്പെടൽ തലവേദനയാണ്, അതൊരിക്കലും വിട്ട് പോകുകയില്ല. മിസ് യു അച്ഛാ.’

 

ഒരു കാലത്ത് കോഴിക്കോട്ടെ  നാടകവേദികളിലെ നിറസാന്നിധ്യമായിരുന്നു പത്മദളാക്ഷന്‍. മൂടുപടമാണ് ആദ്യ സിനിമയെങ്കിലും പത്മദളാക്ഷനെ കുതിരവട്ടം പപ്പുവാക്കിയത് ഭാര്‍ഗവീനിലയമാണ്. സിനിമയുടെ തിക്കഥയെഴുതിയ വൈക്കം മുഹമ്മദ് ബഷീറാണ് ആ പേരു നല്‍കിയത്പിന്നീടുള്ള ഒാരോ സിനിമയും ഒാര്‍ത്ത് ഒാര്‍ത്ത് ചിരിക്കാനുള്ള രംഗങ്ങളാണ് പപ്പുസമ്മാനിച്ചത്.

 

സാധാരണക്കാരില്‍ സാധാരണക്കാരുടെ ജീവിതം നര്‍മ്മത്തോടെ അവതരിപ്പിക്കുന്നതായിരുന്നു പപ്പു സ്റ്റെല്‍. മണിച്ചിത്രത്താഴിലെ നിഷ്കളങ്കനായ കാട്ടുപറമ്പനെ ആര്‍ക്കും മറക്കാന്‍ കഴിയില്ല. ഇതിനിടയില്‍ കിങ് സിനിമയില്‍ പാവം സ്വാതന്ത്ര സമരസേനാനിയുടെ വേഷത്തിലെത്തി പ്രേക്ഷകരുടെ കണ്ണു നിറച്ചു.

 

ഷാജി കൈലാസിന്റെ നരസിംഹമാണ് പപ്പു അവസാനം ചെയ്ത സിനിമ. ഹാസ്യത്തില്‍ തന്റേതായ ഒരിടം രേഖപ്പെടുത്തുന്നതില്‍ പപ്പുവിനോളം വിജയിച്ചൊരാള്‍ വേറെയില്ല. 37 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ 1500 ലേറെ സിനിമകളിലാണ് പപ്പു അഭിനയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com