ശരിക്കും ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് സമൂഹ മനസ്സാക്ഷി. അവിശ്വസനീയമായ ഒരു സംഭവം തിരുവനന്തപുരത്തു നടന്നിരിക്കുന്നു. ഇരുപത്തിമൂന്നുകാരന്‍ സ്വന്തം രക്തബന്ധത്തിലുള്ള, ഏറ്റവും ലാളനയും വാത്സല്യവും നല്‍കുകയും സ്വീകരിക്കുകയും ചെയ്യേണ്ട ഉറ്റവരെ ചുറ്റികയാല്‍ തീര്‍ത്തിരിക്കുന്നു. കേള്‍ക്കുമ്പോള്‍ ഉയരുന്ന ആദ്യത്തെ ചോദ്യം, ‘നമ്മുടെ ന്യൂജെന്‍ കുട്ടികള്‍ക്കിത് എന്തുപറ്റി’ എന്നാണ്. ഇങ്ങനെയാണോ ന്യൂജെന്‍ വളരേണ്ടത്? തിരുവനന്തപുരത്ത സംഭവത്തിനു തൊട്ടുമുൻപ് ഉമ്മയെ മകന്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവമുണ്ടായി. മകന്‍ അച്ഛനെ വെട്ടിയിട്ട് ഒരുമാസമേ ആയിട്ടുള്ളൂ. പ്രണയിനികളെ ആസിഡും കത്തിയുംകൊണ്ട് നേരിടുന്ന നിരാശാകാമുകന്‍മാര്‍ നമുക്ക് അത്ര അപരിചിതമല്ലല്ലോ. എവിടെയോ എന്തോ തകരാറുണ്ട് എന്ന് തോന്നുന്നതു സ്വാഭാവികം. ചില തകരാറുകളുണ്ട്. ആ തകരാറുകള്‍ സമൂഹത്തെയാകെ ബാധിച്ചുവെന്നു കരുതേണ്ടതില്ല. വ്യക്തിയുടെ മനസ്സിനാണ് പ്രശ്‌നം. തിരുവനന്തപുരത്തെ സംഭവം തന്നെയെടുക്കാം. ആദ്യം ആ യുവാവ് ചെന്നതു മുത്തശ്ശിയുടെ അടുത്തേക്കാണെന്നാണ് ഇതുവരെയുള്ള വിവരം. അയാളുടെ കുട്ടിക്കാലത്തു മടിയിലിരുത്തി ഓമനിച്ച്, അവരുടെ ഏറ്റവും ആഴത്തിലുള്ള ലാളന ഏറ്റുവാങ്ങിയ ആളാണ് ചുറ്റികയുമായി ചെന്ന് അടിച്ചുകൊന്നത്. അതുകഴിഞ്ഞ് ഉപ്പയുടെ

loading
English Summary:

Afan Drug and Mental Health: Investigating the Roots of the Thiruvananthapuram Crime, A Shocking Wake-Up Call for Kerala.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com