രജിത് കുമാർ ചിത്രം സ്വപ്നസുന്ദരിയിൽ നായികയായി ദിവ്യ തോമസ്

Mail This Article

ഡോ.രജിത് കുമാര്‍ പ്രധാനവേഷത്തിലെത്തുന്ന സ്വപ്ന സുന്ദരി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. എസ് എസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സലാം ബി.റ്റി., സുബിൻ ബാബു എന്നിവർ ചേർന്ന് നിർമിച്ച് കെ.ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വപ്നസുന്ദരി. വാസന്തി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ ദിവ്യ തോമസ് ആണ്.

പഴയകാല നടൻ ജി.കെ പിള്ളയുടെ മകൻ ശ്രീറാം മോഹനാണ് ചിത്രത്തിൽ ദിവ്യയുടെ നായകൻ. സീതു ആന്‍സണ്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലി.
സാനിഫ് അലി സാജിദ് സലാം ശിവജി ഗുരുവായൂർ സാജൻ പള്ളുരുത്തി പ്രദീപ് പള്ളുരുത്തി ഷാൻസി സലാം ബെന്നി പുന്നാരം നിഷാദ് കല്ലിംഗൽ മനീഷ മോഹൻ സാബു കൃഷ്ണ എന്നിവരരോടൊപ്പം ഡോ ഷിനു ശ്യാമളനും ഷാരോൺ സഹീം ഷാർലറ്റ് എന്നിവരും മറ്റ് നായികമാരാകുന്നു. സിനിമയുടെ ഷൂട്ടിങ് പൂപ്പാറ, തലയോലപറമ്പ്, അബുദാബി എന്നിവിടങ്ങളിൽ പൂർത്തിയായി.