ADVERTISEMENT

സൂഫിയും സുജാതയും എന്ന ചിത്രത്തിൽ സൂഫിയായെത്തി പ്രേക്ഷകഹൃദയങ്ങളിലിടം നേടിയ ദേവ് മോഹൻ  ജയിൽപുള്ളിയാകുന്നു. ഉറുമ്പകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം ജിജു അശോകൻ സംവിധാനം ചെയ്യുന്ന ‘പുള്ളി’ എന്ന ചിത്രത്തിലാണ് ജയിൽപുള്ളിയായി േദവ് എത്തുന്നത്. കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥൻ ആണ് നിര്‍മാണം.

 

ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. 

 

ഛായാഗ്രഹണം ബിനു കുര്യൻ. എഡിറ്റിങ് ദീപു ജോസഫ്. സംഗീതം ബിജിബാൽ. കലാസംവിധനം പ്രശാന്ത് മാധവ്. രാക്ഷസൻ, സുരറൈ പോട്ര് എന്നീ തമിഴ് ചിത്രങ്ങൾക്ക് ത്രിൽസ് ഒരുക്കിയ വിക്കി മാസ്റ്ററാണ് 'പുളളി'യുടെ സംഘട്ടനരംഗങ്ങളൊരുക്കിയത്. വസ്ത്രാലങ്കാരം അരുൺ മനോഹർ. മേക്കപ്പ് അമൽ ചന്ദ്രൻ. പ്രൊഡക്‌ഷൻ കൺട്രോളർ ബിജു കെ തോമസ്. പിആർഒ എ.എസ്. ദിനേശ് , ആതിര  ദിൽജിത്ത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com