രജനിയുടെ ‘ജയിലറിൽ’ മോഹൻലാലിന്റെ ലുക്ക് പുറത്ത്

Mail This Article
രജനികാന്ത് ചിത്രം ജയിലറില്‍ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന റിപ്പോർട്ടുകള്‍ സ്ഥിരീകരിച്ച് സെറ്റിലെ ചിത്രം പുറത്തിവിട്ടു. ഇതോടെ മോഹന്‍ലാലും രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് ജയിലര്‍. ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് സണ്‍ പികിച്ചേഴ്സ് പുറത്തുവിട്ട ചിത്രം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനില്‍ ഈമാസം 10ന് ജോയിന്‍ ചെയ്യാനിരിക്കെയാണ് ജയിലറിലെ വേഷം ചെയ്യാന്‍ മോഹന്‍ലാല്‍ എത്തിയത്. 3 ദിവസമാണ് ചിത്രത്തിനായി ലാല്‍ നല്‍കിയതെന്നാണ് വിവരം.
ബീസ്റ്റിനു ശേഷം നെൽസൺ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നഡ സൂപ്പര്‍സ്റ്റാർ ശിവ്‌രാജ് കുമാറും അഭിനയിക്കുന്നുണ്ട്.രമ്യ കൃഷ്ണൻ, വിനായകൻ, യോഗി ബാബു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സ്റ്റണ്ടി ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. സൺ പിക്ചേഴ്സ് ആണ് നിർമാണം.