ADVERTISEMENT

ബിഗ് ബോസ് സീസൺ ഫൈവ് അതിന്റെ അവസാനഘട്ടത്തിലേക്കടുക്കുമ്പോൾ ഹൗസിൽ നിന്നും ഒരപ്രതീക്ഷിത വിടവാങ്ങൽ. ഇത്തവണ ബിഗ് ബോസ് ഹൗസിൽ നിന്നും വിട പറഞ്ഞിരിക്കുന്നത് വിഷ്ണു ജോഷിയാണ്. സെറീന ആൻ ജോൺസൺ, റെനീഷ, ജുനൈസ്, നാദിറ, അഖിൽ മാരാർ, ഷിജു എന്നിവരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ അകപ്പെട്ടിരുന്നത്. ഹൗസിൽ അവശേഷിച്ചിരുന്ന പത്ത് പേരിൽ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു വിഷ്ണു ജോഷി.

 

വീക്‌ലി ടാസ്കുകളിൽ ഗെയിം ചെയ്ഞ്ചിങ് നിമിഷങ്ങൾ സൃഷ്ടിച്ച് പ്രേക്ഷകരുടെ ശ്രദ്ധനേടിയ വിഷ്ണു മികച്ച ഗെയിമറായിരുന്നു. എന്നാൽ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾക്കിടെ വിഷ്ണുവിനുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ ഗെയിമിനെ പ്രതികൂലമായി ബാധിച്ചു. വോട്ടിങിന്റെ ബലത്തിൽ വിഷ്ണു സുരക്ഷിതനാകുമെന്നും സെറീനയാകും ഇത്തവണ വീടിനോട് വിട പറയുന്നതെന്നുമായിരുന്നു മറ്റ് മത്സരാർഥികളും പ്രേക്ഷകരും വിചാരിച്ചിരുന്നത്.

 

എന്തുകൊണ്ട് പുറത്തായി എന്നാണ് തോന്നുന്നതെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ വിഷ്ണുവിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘‘എന്നെ പ്രേക്ഷകർക്ക് ഇഷ്‍ടപ്പെട്ടാൽ മാത്രം ഇവിടെ നിന്നാൽ മതിയെന്നാണ് ഞാൻ ഇന്നുവരെ പറഞ്ഞിട്ടുള്ളത്. ഒരുപക്ഷേ 84 ദിവസങ്ങൾക്ക് ശേഷമാകും എന്നോട് പ്രേക്ഷകർക്ക് ഇഷ്‍ടക്കേടുണ്ടായിട്ടുണ്ടാകുക. എന്നെക്കാൾ അർഹതപ്പെട്ട ഒരുപാട് പേരുണ്ടായിരിക്കാം. വളരെ ചുരുക്കം ആൾക്കാർ മാത്രമാണ് എന്നെ ഇതുവരെ ഇഷ്‍ടപ്പെട്ടിട്ടുണ്ടാകുക. സിനിമയിൽ എത്തിപ്പെടാൻ പറ്റുന്ന മികച്ച പ്ലാറ്റ്‍ഫോമായിട്ടാണ് ബി​ഗ് ബോസിനെ കണ്ടിരുന്നതെന്നും സിനിമയാണ് ചെറുപ്പം മുതലുള്ള ലക്ഷ്യം.’’ 

 

ഫിറ്റ്നസ് രം​ഗത്ത് സജീവ സാന്നിധ്യമാണ് വിഷ്ണു ജോഷി. ബിഗ് ബോസിലൂടെ ലഭിച്ച ജനപ്രീതിയിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ് വിഷ്ണു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com