ADVERTISEMENT

നടൻ റഹ്മാനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് ഇർഷാദ്. ഏറെ ആരാധിക്കുന്ന നടനാണ് റഹ്മാനെന്നും സിനിമയിൽ എത്താന്‍ പ്രചോദമായ താരങ്ങളിലൊരാളാണ് അദ്ദേഹമെന്നും ഇർഷാദ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍, നജീം കോയയുടെ വെബ് സീരീസ് വേണ്ടി വന്നു അദ്ദേഹവുമായി ഒരുമിച്ചഭിനയിക്കാനെന്നും ഇർഷാദ് പറഞ്ഞു.

ഇര്‍ഷാദിന്റെ കുറിപ്പ്:

 

‘‘മീശ മുളയ്ക്കുന്ന പ്രായത്തില്‍, റഹ്‌മാന്‍ മീശ വച്ചാലേ ഞാനും മീശ വയ്ക്കൂ എന്ന് വാശി പിടിച്ചിരുന്ന ഒരു യൗവനം ഉണ്ടായിരുന്നു. ‘കൂടെവിടെ’ മുതല്‍ കൂടെ കൂടിയതാണ് ആ ഇഷ്ടം. റഹ്‌മാന്‍–രോഹിണി, റഹ്‌മാന്‍–ശോഭന അവരുടെ പ്രണയങ്ങളുടെ പിന്നാലെ എന്തുമാത്രം ഓടിയിട്ടുണ്ടന്നോ?

 

എത്ര കഷ്ടപ്പെട്ടാണെങ്കിലും റിലീസ് ദിനത്തിലെ ആദ്യ ഷോയ്ക്ക്, ടിക്കറ്റ് കൗണ്ടറിന്റെ നീണ്ട വരികളില്‍ ഒന്നാമനായി നെഞ്ചുവിരിച്ചു അഭിമാനത്തോടെ നിന്നിരുന്ന ഇര്‍ഷാദ് ഇന്നുമുണ്ട് എന്റെ ഉള്ളില്‍. ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍, നജീം കോയയുടെ വെബ് സീരീസ് വേണ്ടി വന്നു അദ്ദേഹവുമായി ഒരുമിച്ചഭിനയിക്കാന്‍.. കാലമേ…..നിറഞ്ഞ സ്‌നേഹം.’’

 

നജീം കോയയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന വെബ് സീരിസിലാണ് ഇര്‍ഷാദും റഹ്‌മാനും വേഷമിടുന്നത്. 1000 പ്ലസ് ബേബീസ് എന്നാണ് വെബ് സീരിന്റെ പേര്. 

 

അതേസമയം, ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ആണ് റഹ്‌മാന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ‘എതിരെ’, ‘സമാര’ എന്നിവയാണ് നടന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. ‘നല്ല സമയം’ ആണ് ഇര്‍ഷാദ് നായകനായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

 

English Summary: Irshad Ali about Rahman

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com