ജിപി–ഗോപിക അനിൽ എൻഗേജ്മെന്റ് ടീസർ

Mail This Article
ഗോവിന്ദ് പത്മസൂര്യയുടെയും ടെലിവിഷൻ താരം ഗോപിക അനിലിന്റെയും വിവാഹ നിശ്ചയ വിഡിയോ ടീസർ റിലീസ് ചെയ്തു. ഈ മാസം 22ന് കോഴിക്കോട് വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ജിപിയുടെയും ഗോപികയുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ ടിവി അവതാരകൻ എന്ന നിലയിലും ശ്രദ്ധേയനാണ്. എം. ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ അദ്ദേഹം ജനപ്രീതിനേടി. ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകൾ.
കീ എന്ന ചിത്രത്തിലൂടെ തമിഴിലും അല വൈകുന്ദപുരംലോ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു.
സാന്ത്വനം സീരിയിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയാണ് ഗോപിക. ശിവം, ബാലേട്ടൻ എന്നീ സിനിമകളിൽ ബാലതാരമായി അരങ്ങേറ്റം. ബാലേട്ടൻ എന്ന സിനിമയിൽ മോഹൻലാലിന്റെ മക്കളായ മിടുക്കിക്കുട്ടികളിൽ മൂത്തയാളുടെ വേഷമിട്ടത് ഗോപികയായിരുന്നു. ഇളയകുട്ടിയുടെ വേഷത്തിലെത്തിയത് ഗോപികയുടെ സ്വന്തം സഹോദരി കീർത്തനയും. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ ഗോപിക പിന്നീട് നിരവധി സീരിയലുകളിലും ടെലിവിഷൻ ഷോകളിലും മുഖം കാണിച്ചു. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയ ഗോപിക ആയുവേദ ഡോക്ടർ കൂടിയാണ്.