അരിവാൾ കല്ലിൽ തട്ടിയപ്പോൾ സംഭവിച്ച ദിവ്യാദ്ഭുതം; ചുറ്റിലും വെള്ളം, ഒരിക്കലും വറ്റാത്ത കിണർ; മലപ്പുറത്തുണ്ട് ഗംഗയൊഴുകുന്ന ശിവക്ഷേത്രം

Mail This Article
ആകാശഗംഗ. സ്വർഗത്തിലൂടെ ഒഴുകിയിരുന്ന നദി. അങ്ങനെയിരിക്കെ ഭൂമിയിൽ ഭഗീരഥൻ എന്ന അയോധ്യയിലെ സൂര്യവംശ രാജാവ് തപസ്സ് ആരംഭിച്ചു. തന്റെ പൂർവ പിതാമഹന്മാരുടെ പാപം തീർക്കാൻ വേണ്ടിയായിരുന്നു ആ കഠിന തപസ്സ്. അതിന് അദ്ദേഹത്തിനു മുന്നിൽ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ; ആകാശഗംഗയെ ഭൂമിയിലെത്തിക്കുക. തപസ്സ് ഫലം കണ്ടു. ഗംഗ സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് ഒഴുകാൻ തുടങ്ങി. എന്നാൽ ഭൂമിയിലേക്ക് ഗംഗ പതിച്ചാൽ അതിന്റെ ആഘാതം താങ്ങാൻ ഭൂമിക്ക് ആകുമായിരുന്നില്ല. ഭഗീരഥൻ കഠിനതപസ്സിലൂടെ ശിവ ഭഗവാനെയും പ്രീതിപ്പെടുത്തി. ഭഗീരഥന്റെ അഭ്യർഥന പ്രകാരം ഗംഗയെ ശിവ ഭഗവാൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. ഭഗവാന്റെ ജടയിൽനിന്ന് ഉദ്ഭവിച്ചാണ് പിന്നീട് ഭൂമിയിലേക്ക് ഗംഗ ഒഴുകിപ്പരന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തജനങ്ങളും ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത് സകല പാപങ്ങളിൽനിന്നും മുക്തി നേടുന്നു. ശിവരാത്രി ദിനത്തിലും ഗംഗാസ്നാനം മഹാപുണ്യമായാണു കണക്കാക്കുന്നത്. കേരളത്തിലുമുണ്ട് ഗംഗയുടെ സാന്നിധ്യം നിറഞ്ഞ ഒരു ക്ഷേത്രം. മലപ്പുറത്തെ ശ്രീ നീർപുത്തൂർ മഹാദേവ ക്ഷേത്രം. ശ്രീകോവിൽ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു ക്ഷേത്രം. ദൈവികതയും പ്രകൃതിയും തമ്മിലുള്ള ആത്മീയ ബന്ധം അനുഭവപ്പെടുന്ന നീർപുത്തൂർ ശിവ ക്ഷേത്രത്തിലെത്തിയാൽ സർവം ശിവമയമാകും. ശ്രീകോവിലിനെയും നാലകത്തെയും ഗംഗാ ജലത്തിന്റെ