ADVERTISEMENT

ആർ.എൽ.വി. രാമകൃഷ്ണനു പിന്തുണയുമായി നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി. ലോകമെമ്പാടും നിലനിൽക്കുന്ന വർണവെറികളെ ബന്ധപ്പെടുത്തിയാണ് സമൂഹ മാധ്യമത്തിലൂടെ നടിയുടെ പ്രതികരണം. തനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക്‌ കിട്ടുമ്പോൾ അവരെ മറ്റുപല രീതിയിലും ഇടിച്ചു താഴ്ത്താൻ ശ്രമിക്കുകയാണ് ഇത്തരം ആക്ഷേപങ്ങളിലൂടെ ഇവർ ലക്ഷ്യം വയ്ക്കുന്നതെന്ന് രചന പറയുന്നു.

‘‘നിറങ്ങളോടുള്ള നിറഞ്ഞ സ്നേഹം,കഴിഞ്ഞ ഒരു മാസമായി പ്രോഗ്രാം സംബന്ധിച്ച് അമേരിക്കയിൽ ആയതുകൊണ്ടും പല ആവശ്യങ്ങൾക്കായി പുറത്തു പോയി പല ആളുകളേയും കാണുന്നത് കൊണ്ടും,പല കാര്യങ്ങളും ഇവിടെ ഉള്ള സുഹൃത്തുക്കളുമായി ഷെയർ ചെയ്യുന്നത് കൊണ്ടും, പൊതുവെ നിറം മങ്ങിയവരോടുള്ള (മങ്ങിയ ചിന്തകളുള്ള ചിലരുടെ മാത്രം ചിന്ത ) ഇവിടത്തുകാരുടെ അവജ്ഞ കാണാനും കേൾക്കാനും ഇടയാവുന്നുണ്ട്. 

ഇപ്പോഴും ഈ വർണ വിവേചനം ലോകമെമ്പാടും നടക്കുന്ന പ്രകടമായ ഒരവസ്ഥയാണ്. കേരളക്കരയിലും, അതും കലാകാരന്മാരുടെ ഇടയിൽ, ഇങ്ങനെ ഒന്നു ഇപ്പൊ പുകയുന്നത് കാണുമ്പോൾ വല്ലാത്ത നിരാശ തോന്നുന്നു. ജാതി, വർണ, വർഗ വിവേചനത്തിൽ നിന്നൊരു മോചനവും, അതിൽ നിന്നും, മറ്റുപല സാഹചര്യങ്ങളിൽ നിന്നും ഉടലെടുക്കുന്ന താമോഗുണങ്ങളെ അകറ്റുക എന്നതാണ് കല കൊണ്ട് ആത്യന്തികമായി ഉദ്ദേശിക്കുന്നത്.  

ആ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്ന ഒന്നിനേയും, ആരേയും പ്രോത്സാഹിപ്പിച്ചുകൂടാ.  ഇതൊരു തരം ഇൻസെക്യൂരിറ്റി ആണ്, തനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക്‌ കിട്ടുമ്പോൾ അവരെ മറ്റുപല രീതിയിലും ഇടിച്ചു താഴ്ത്താൻ ശ്രമിക്കുക. പ്രിയപ്പെട്ട രാമകൃഷ്ണൻ മാഷിന്റെ കലയോടുള്ള അർപ്പണബോധവും അദ്ദേഹത്തിന്റെ കഴിവും ഈ ഇടിച്ചു താഴ്ത്തലിനെ എപ്പോഴും മറികടക്കുന്ന ഒന്നാണ്. കല നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഈ പരുഷമായ വാക്കുകളും അലങ്കാരമായി, സൗന്ദര്യശാസ്ത്രമായി മാറും, അദ്ദേഹം മാറ്റും. മാഷിനോട് നിറഞ്ഞ സ്നേഹം, ബഹുമാനം, എന്നും കൂടെ.

ഇതൊരു പഠനം ആണ്. എങ്ങനെ ആവരുതെന്നുള്ള പഠനം. എപ്പോഴും പറയുന്ന പോലെ. ആദ്യം ഒരു സ്നേഹനിധിയായ മനുഷ്യൻ ആവണം, എന്നാലേ കലാകാരൻ ആയി ഇരിക്കാൻ സാധിക്കൂ. കാരണം നിങ്ങളുടെ ജീവിതമാണ് നിങ്ങളുടെ കലയിലും പ്രതിഫലിക്കുക. 

കുറിപ്പ്: കഴിഞ്ഞ തവണ അമേരിക്കയിൽ ഒരു കമ്യുണിറ്റിക്കു വേണ്ടി നൃത്തപരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ, ഇവിടത്തെ ചില അധികൃതരിൽ നിന്നു അനുമതികൾ ലഭിക്കാൻ ഉള്ള പ്രയാസം കമ്യുണിറ്റിയുടെ പ്രസിഡന്റ്‌ എന്നോട് പങ്കുവച്ചിരുന്നു. അതിൽ പ്രധാന കാരണം ആയി അദ്ദേഹം സൂചിപ്പിച്ചത് “Skin Colour” ആണ്.  അന്ന് ഞാൻ അദ്ദേഹത്തിനോട് ഇത്ര മാത്രമേ പറഞ്ഞുള്ളു. 

“And Yeah… the color thing…they just have less melanin produced! Keep going” 

എല്ലാ നിറങ്ങളോടും സ്നേഹം, കാലസംകർഷിണിയുടെ കറുപ്പിനോട് കുറച്ചു കൂടുതൽ സ്നേഹം.’’–രചന നാരായണൻകുട്ടിയുടെ വാക്കുകള്‍.

English Summary:

Rachana Narayanankutty support RLV Ramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com