ADVERTISEMENT

ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. യെല്ലോ സാരിയിലുള്ള ഏതാനും ചിത്രങ്ങളാണ് മീനാക്ഷി ഇപ്പോൾ പങ്കുവച്ചത്. മാളവിക ജയറാമിന്റെ വിവാഹം കൂടാൻ എത്തിയപ്പോഴുള്ള കോസ്റ്റ്യൂമാണിത്. 

മാളവികയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് മീനാക്ഷി.  ഇരുവരും ഒന്നിച്ച് ഒപ്പിക്കുന്ന കുസൃതികളെ കുറിച്ച് മുൻപൊരു അഭിമുഖത്തിൽ മാളവിക മനസ്സുതുറന്നിരുന്നു. 

‘‘മീനൂട്ടി എന്റെ ബേബി സിസ്റ്റർ ആണ്. പണ്ടു മുതലേ മീനൂട്ടിയെ അറിയാം, മീനൂട്ടി വീട്ടിലൊക്കെ വന്നിട്ടുണ്ട്. ചെന്നൈയിൽ എംബിബിഎസിനു പഠിക്കുകയാണ് മീനൂട്ടി. അവൾ ചെന്നൈയിൽ എത്തിയതിനു ശേഷം ഞാൻ ഡ്രൈവ് ചെയ്ത് ചെന്ന് അവളെ ഹോസ്റ്റലിൽ നിന്നും ചാടിക്കും, ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഞങ്ങളുടെ കുറേ ഫൺ കഥകളുണ്ട്.’’ മാളവികയുടെ വാക്കുകൾ.

meenakshi-34

ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അഭിനയത്തോടല്ല, ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് ദിലീപ് പറഞ്ഞിരുന്നു. ഡെർമറ്റോളജിയിലാണ് മീനാക്ഷി സ്‌പെഷലൈസ് ചെയ്യുന്നത്.

English Summary:

Meenakshi Dileep's Makeover For Malavika Jayaram's Wedding

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com