ADVERTISEMENT

നടൻ സത്യരാജിന്റെ ജീവിതത്തിൽ അധികം ആർക്കും അറിയാത്ത കാര്യങ്ങളെ കുറിച്ച് മകൾ ദിവ്യ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നത്. പിതാവ് എന്ന നിലയിലും ഭർത്താവ് എന്ന നിലയിലും സത്യരാജിന്റെ ജീവിതത്തിലെ അറിയാകഥകളാണ് മകൾ ദിവ്യ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. നാല് വര്‍ഷമായി കോമയിലുള്ള അമ്മയെ പരിചരിക്കുന്നത് അച്ഛനാണ് എന്നു പറഞ്ഞു കൊണ്ടാണ് ഹൃദ്യമായ കുറിപ്പ് ആരംഭിക്കുന്നത്.

‘സംഗിൾ പേരന്റിങ് ചെയ്യുന്ന എല്ലാ രക്ഷിതാക്കളെയും അഭിനന്ദിച്ചുള്ള ഒരു പോസ്റ്റാണിത്. എന്റെ അമ്മ 4 വർഷമായി കോമയിലാണ്. അമ്മ ഞങ്ങളുടെ വീട്ടിലുണ്ട്. ഞങ്ങൾ അമ്മയ്ക്ക് PEG ട്യൂബ് വഴിയാണ് ഭക്ഷണം നൽകുന്നത്. അമ്മയ്ക്ക് ഇങ്ങനെയൊരു അവസ്ഥ വന്നപ്പോൾ, ഞങ്ങൾ ആകെ തകർന്നുപോയി.

പക്ഷേ ഞങ്ങൾ ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുകയാണ്. പോസിറ്റീവായി തന്നെ എന്തെങ്കിലും സംഭവിക്കും. അമ്മയെ തിരികെ കിട്ടുമെന്ന് ഞങ്ങൾക്കറിയാം. അപ്പ 4 വർഷമായി ഏറ്റവും ഉയർന്ന സിം​ഗിൾ പാരന്റാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അപ്പയുടെ അമ്മ മരിച്ചു, ഞാനും എന്റെ അപ്പയ്ക്ക് സിം​ഗിൾ മോമാണ്. ഞാനും അപ്പയും ചേർന്ന് ഒരു ശക്തമായ സിംഗിൾ മാംസ് ക്ലബ് രൂപീകരിക്കുന്നു.’’ ദിവ്യ സത്യരാജിന്റെ വാക്കുകൾ.

പുറം ലോകത്തിന് അറിയാത്ത വിഷയമായിരുന്നു സത്യരാജിന്റെ ഭാര്യയുടെ അസുഖാവസ്ഥ. അതുകൊണ്ട് തന്നെ ദിവ്യയുടെ ഈ വെളിപ്പെടുത്തൽ ആരാധകർക്കും ഒരു ഷോക്ക് ആയിരുന്നു. ഭാര്യയെ ഈ അവസ്ഥയിലും പൊന്നുപോലെ പരിചരിച്ച് കൊണ്ടുനടക്കുന്ന സത്യരാജിനെയും മക്കളെയും അഭിനന്ദിച്ചുകൊണ്ട് പ്രേക്ഷകരും രംഗത്തുവരുന്നുണ്ട്.

കോയമ്പത്തൂർ സ്വദേശിയാണ് സത്യരാജ്. തുടക്ക കാലത്ത് കോയമ്പത്തൂർ ശൈലിയിലുള്ള ഭാഷ നടന് ഏറെ ആരാധക വൃന്ദത്തെ നേടികൊടുത്തിരുന്നു. 1979 ലാണ് സത്യരാജ് മഹേശ്വരിയെ വിവാഹം കഴിച്ചത്. ദിവ്യയെ കൂടാതെ സിബിരാജ് എന്നൊരു മകനും താരത്തിനുണ്ട്.

English Summary:

Sathyaraj wife is in coma for the past 4 years daughter Divya emotional note

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com