ADVERTISEMENT

ബഹിരാകാശനിലയത്തിൽ 287 ദിവസം നീണ്ട താമസത്തിനുശേഷം തിരികെവന്ന സുനിത വില്യംസിന്റെ യാത്രയെക്കുറിച്ച് കുറിപ്പുമായി നടി ലക്ഷ്മി പ്രിയ. ശാസ്ത്രമായിരുന്നു ശരിയെങ്കില്‍ എട്ട് ദിവസത്തെ ദൗത്യത്തിന് പോയവര്‍ ഒന്‍പതാം ദിവസം തിരികെ എത്തിയേനെ എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്, ആ ശക്തിയുടെ കൃപയാല്‍ ഇത്രയധികം കോടി മനുഷ്യരുടെ പ്രാര്‍ഥനയാലാണ് അവര്‍ക്ക് മടങ്ങിവരാനായതെന്നും താരം പറഞ്ഞു.

‘‘സയൻസ് അഥവാ ശാസ്ത്രം മാത്രമായിരുന്നു ശരിയെങ്കിൽ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തിയേനെ. അല്ലാതെ ഒൻപതു മാസം എടുക്കില്ലായിരുന്നു. അപ്പൊ ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്. ആ ശക്തിക്കു മുൻപിൽ ആണ് സുനിത വില്യംസും ബൂച്ചും ഒക്കെ വണങ്ങുന്നത്. ആ ശക്തിയുടെ കൃപയാൽ ഇത്രയധികം കോടി മനുഷ്യരുടെ പ്രാർഥനയാൽ അവർ ഭൂമിയിലെത്തി.

മുൻ ബഹിരാകാശ യാത്രിക കൽപന ചൗളയ്ക്ക് സംഭവിച്ചത് ഓർക്കുക. എല്ലാ പേടകങ്ങളും ലക്ഷ്യത്തിൽ എത്താറില്ല. അതീവ സുരക്ഷയോടെ എന്ന് പറഞ്ഞ് നിർമിച്ച ടൈറ്റാനികിന് എന്താണ് സംഭവിച്ചത്?

ശാസ്ത്രം എത്ര വളർന്നു വലുതായി എത്ര IVF ചെയ്താലും ജനിക്കാൻ ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങൾ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ. ഏത് രോഗത്തിലും എത്ര ശാസ്ത്രം എന്തു കണ്ടുപിടിച്ചാലും രോഗി ശാസ്ത്രത്തെ അമ്പരപ്പിച്ചു കൊണ്ട് ചികിത്സ ഫലിക്കാതെ വിട പറയും.

എത്ര ഉയരത്തിൽ എത്തുമ്പോഴും അതിനും ഉയരെ നോക്കി എന്നെയും നയിക്കുന്ന എനിക്കും മുകളിൽ ഒരു ശക്തിയുണ്ട് എന്ന് തിരിച്ചറിയുമ്പോഴാണ് നാം എളിമയുള്ളവരാകുന്നതും പ്രകൃതി കൂടുതൽ കൃപ നമ്മോടു ചൊരിയുന്നതും. ഉന്നതിയിലും ശാസ്ത്രത്തിലും വിരാജിക്കുമ്പോഴും അചഞ്ചലമായ ഈശ്വര ഭക്തിയും വിശ്വാസവും മുറുകെ പിടിച്ച സുനിത വില്യംസിനും ബൂച്ചിനും ആശംസകൾ. ഇതാണ് നാം നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ടത്.’’–ലക്ഷ്മി പ്രിയയുടെ വാക്കുകൾ.

English Summary:

Actress Lakshmi Priya shared a post about Sunita Williams' return after a 287-day stay at the International Space Station.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com