ADVERTISEMENT

പ്രശസ്ത ബോളിവുഡ് സംവിധായകനും ചിത്രസംയോജകനുമായ ചന്ദൻ അരോറ സംവിധാനം ചെയ്യുന്ന ഹിന്ദി വെബ് സീരിസിൽ റോഷൻ മാത്യു പ്രധാന വേഷത്തിൽ. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നതും മലയാളികളാണെന്നതാണ് മറ്റൊരു പ്രത്യേകത. രാജീവ് രവിയും വിനോദ് ഇല്ലംപള്ളിയുമാണ് ഛായാഗ്രാഹകർ. 

 

വിനോദ് ഇല്ലംപള്ളിയുടെ ബോളിവുഡ് എന്‍ട്രി കൂടിയാണ് ഈ പ്രോജക്ട്. ‘അപ്പൻ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘ഗ്രാൻഡ് മാസ്റ്റർ’, ‘ഓം ശാന്തി ഓശാന’ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുെട പിന്നിൽ പ്രവർത്തിച്ച ക്യാമറാമാനാണ് അദ്ദേഹം.

 

കാൻ ഖജുറ എന്നു പേരിട്ടിരിക്കുന്ന വെബ് സീരിസിന്റെ ചിത്രീകരണം ഗോവയിൽ പുരോഗമിക്കുകയാണ്. മോഹിത് റെയ്ന, സാറ ജേൻ, മഹേഷ് ഷെട്ടി, ആനന്ദ് ജോഗ്, ശങ്കർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജാർ പിക്ചേഴ്സ് ആണ് നിർമാണം.

 

റോഷന്റെ ആദ്യ ഹിന്ദി സീരിസ് കൂടിയാകും കാൻ ഖജുറ. ചോക്ഡ്, ഡാർലിങ്സ് എന്നിവയാണ് റോഷന്‍ പ്രത്യക്ഷപ്പെട്ട ഹിന്ദി സിനിമകൾ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com