ഹാർട്ട്ബീറ്റ് കൂട്ടി ‘പ്രിൻസ് ആൻഡ് ഫാമിലി’; അഫ്സലിന്റെ ആലാപനം ട്രെൻഡിങ്ങിൽ

Mail This Article
ദിലീപ് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യിലെ പുതിയ ഗാനം ആസ്വാദക ശ്രദ്ധ നേടുന്നു. ‘ഹാർട്ട്ബീറ്റ് കൂടണ്’ എന്ന പേരിലൊരുക്കിയ ഗാനം അഫ്സൽ ആണ് ആലപിച്ചത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സനൽ ദേവ് ഈണം നൽകി. പാട്ട് ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെൻഡിങ്ങിലും ഇടം നേടിയിരിക്കുകയാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. ഷാരിസ് മുഹമ്മദിന്റേതാണു തിരക്കഥ. ധ്യാൻ ശ്രീനിവാസൻ, സിദ്ദീഖ്, ബിന്ദു പണിക്കർ എന്നിവരും ദിലീപിനൊപ്പം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദിലീപിന്റെ 150ാം ചിത്രമാണിത്.
ദിലീപും ധ്യാനും ഒന്നിക്കുന്ന ചിത്രമായതിനാൽ സിനിമ ഒരു കോമഡി പാക്കേജ് ആകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഉപചാരപൂര്‍വം ഗുണ്ട ജയന്‍, നെയ്മര്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്കു ചീഫ് അസോഷ്യേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.