ഓഹരി വിപണിക്ക് മുന്നേറ്റം

Mail This Article
മുംബൈ∙ ചൈനയുടെ കയറ്റുമതി ഇടിവിന്റെ കണക്കുകളെ തുടർന്ന് ഏഷ്യൻ ഓഹരി വിപണികൾ നിറം മങ്ങിയെങ്കിലും ഇന്ത്യൻ ഓഹരി വിപണിയിൽ കുതിപ്പ്. തുടക്കത്തിലെ ഇടിവിനെ മറികടന്ന മുംബൈ സൂചിക സെൻസെക്സ് 385 പോയിന്റ് ഉയർന്ന് 66,265.56ൽ ക്ലോസ് ചെയ്തു. എച്ച്ഡിഎഫ്സി ബാങ്ക്, എൽ ആൻഡ് ടി, എസ്ബിഐ ഓഹരികൾ വാങ്ങിക്കൂട്ടുന്നതിനു നിക്ഷേപകർ കാണിച്ച ഉത്സാഹമാണ് വിപണിക്കു കരുത്തായത്. ദേശീയ സൂചിക നിഫ്റ്റി 116 പോയിന്റ് ഉയർന്ന് 19,727.05 ൽ ക്ലോസ് ചെയ്തു. രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞതും ഓഹരികളുടെ മുന്നേറ്റത്തിന് സഹായകമായി. ബ്രെന്റ് ക്രൂഡ് വില 0.72% കുറഞ്ഞ് ബാരലിന് 89.95 ഡോളർ ആയി. ഇതര ഏഷ്യൻ വിപണികളായ സോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
Content Highlight: Indian Stock Market, Sensex