പന്നിയാർകുട്ടിയിൽ ജീപ്പ് മറിഞ്ഞ് മരിച്ചവരുടെ സംസ്കാരം ഇന്ന്

Mail This Article
×
രാജാക്കാട് ∙ പന്നിയാർകുട്ടി–അമ്പലക്കുന്ന് റോഡിൽ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞു മരിച്ച പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (59), ഭാര്യ റീന (54), ബന്ധുവായ ഉണ്ടമല തത്തംപിള്ളിൽ ഏബ്രഹാം (അവറാച്ചൻ–70) എന്നിവരുടെ സംസ്കാരം ഇന്നു 10നു പന്നിയാർകുട്ടി സെന്റ് മേരീസ് പള്ളിയിൽ നടക്കും.

ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ സംസ്കാരച്ചടങ്ങുകളിൽ കാർമികനാകും. ഒളിംപ്യൻമാരായ കെ.എം.ബീനാമോളുടെയും കെ.എം.ബിനുവിന്റെയും സഹോദരിയാണു മരിച്ച റീന. ബിനുവിന്റെ ഭാര്യാ പിതാവാണ് ഏബ്രഹാം.

English Summary:
Rajakkad Mourns: Funeral for jeep accident victims
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.