ADVERTISEMENT

ബെംഗളൂരു∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. പ്രാദേശിക മത്സ്യത്തൊഴിലാളിയും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപെയാണു ഗംഗാവലിപ്പുഴയിൽ തിരച്ചിൽ നടത്തിയത്. മുക്കാൽ മണിക്കൂറോളം നടത്തിയ തിരച്ചിലിൽ ഒരു ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിട്ടുണ്ട്. അധികം പഴയതല്ലാത്ത ജാക്കി തന്റെ ഭാരത് ബെൻസ് ലോറിയുടേത് തന്നെയാണെന്ന് ഉടമ മനാഫ് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്. 

ജാക്കി കൂടാതെ മറ്റൊരു ലോറിയുടെ മരവാതിലിന്റെ ഭാഗവും മൽപെ കണ്ടെത്തി. ഇത് അർജുനൊപ്പം പുഴയിൽ വീണെന്ന് കരുതുന്ന ടാങ്കർ ലോറിയുടെതാണെന്നാണു സൂചന. ബുധനാഴ്ച രാവിലെ എട്ടുമണിക്ക് 4 സഹായികൾക്കൊപ്പം വീണ്ടും തിരച്ചിൽ തുടരുമെന്ന് മൽപെ പറഞ്ഞു. കാലാവസ്ഥ അനുകൂലമാകുകയും മഴ കുറയുകയും ചെയ്തതോടെ നദിയുടെ അടിത്തട്ട് തെളിഞ്ഞുകാണാനാകുന്നുണ്ട്. അതുകൊണ്ട് തിരച്ചിൽ എളുപ്പമാകും. അർജുനെയും ലോറിയെയും കാണാതായ മറ്റു രണ്ടുപേരെയും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. തിരച്ചിൽ മൂന്നുദിവസം തുടരുമെന്നും മൽപെ പറഞ്ഞു. തിരച്ചിലിൽ നാവികസേനയെക്കൂടി ഉൾപ്പെടുത്തണമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി മഞ്ചേശ്വരം എംഎൽഎ പറഞ്ഞു.

English Summary:

Shirur Landslide: Navy Resumes Search for Missing Lorry Driver Arjun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com