ADVERTISEMENT

വാഷിങ്‌ടൻ  ∙ യുഎസ് പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന് വൻ ഭൂരിപക്ഷം പ്രവചിച്ച് റോയിട്ടേഴ്സ് - ഇപ്സോസ് സർവേ. യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെക്കാൾ 7 പോയിന്‍റ് ലീഡാണ് കമല സർവേകളിൽ നേടിയിരിക്കുന്നത്. കമല ഹാരിസിന് 47 ശതമാനവും ഡോണൾഡ് ട്രംപിന് 40 ശതമാനവും പോയിന്റാണ് സർവേ പ്രവചിക്കുന്നത്. സെപ്റ്റംബർ 12 ന് അവസാനിച്ച റോയിട്ടേഴ്സ് - ഇപ്സോസ് സർവേയിൽ ട്രംപിനു മേൽ നേടിയ 5 പോയിന്റ് ലീഡിനെ മറികടന്നാണ് കമല ലീഡ് ഉയർത്തിയത്.

സംവാദത്തിലെ പ്രകടനം പ്രശംസ നേടിയതിനു പിന്നാലെയാണ് കമല ഹാരിസ് ലീഡ് നിലയിൽ മുന്നേറ്റം നടത്തുന്നത്. സെപ്റ്റംബർ 3നും 5നും ഇടയിൽ എൻപിആർ/ പിബിഎസ്/ മാരിസ്റ്റ് സർവേയിൽ കമല ഹാരിസിന് 49 ശതമാനവും ട്രംപിന് 48 ശതമാനവുമായിരുന്നു പിന്തുണ.

ജോ ബൈഡൻ മത്സരരംഗത്തുണ്ടായിരുന്ന ജൂലൈ ആദ്യ ആഴ്ചയിലെ ന്യൂയോ‍ർക്ക് ടൈംസ് – സിയെന സർവേയിൽ 8% പോയിന്റുകൾക്ക് ട്രംപ് ആയിരുന്നു മുന്നിൽ. കമലയുടെ രംഗപ്രവേശത്തോടെ പുതിയ സർവേകളിലെല്ലാം കമല ലീഡ് നിലനിർത്തുകയാണ്. 

English Summary:

Kamala Harris widens lead over Donald Trump in us president election survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com