ADVERTISEMENT

പാലക്കാട്∙ കേരളത്തിന്റെ സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പാലക്കാട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലിന് ബദലായി താൻ സമർപ്പിച്ച റെയിൽ പാതയിൽ സംസ്ഥാന സർക്കാരിന് താൽപര്യമുണ്ട്. കെ റെയിൽ ഉപേക്ഷിച്ചുവെന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാൽ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും. എന്നാൽ ജാള്യത മൂലമാണ് അത്തരമൊരു നീക്കവുമായി കേരളം മുന്നോട്ടുപോകാത്തതെന്നും ശ്രീധരൻ പറഞ്ഞു. സംസ്ഥാനത്ത് സെമി സ്പീഡ് റെയിൽ പദ്ധതി നിർദേശം നടപ്പാക്കാനാണു ശ്രമിക്കേണ്ടത്. ബദൽ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും ശ്രീധരൻ പറഞ്ഞു.

English Summary:

K Rail Project: Central Government Won't Approve SilverLine, Says E. Sreedharan. He also criticize the way in which Kerala Government handling the project.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com