ADVERTISEMENT

വെറുപ്പും വിദ്വേഷവും പടർത്തുന്ന സമൂഹമാധ്യമ പോസ്റ്റുകൾക്കിടയിൽ  മനസ്സിന് തെല്ലു സമാധാനം തരുന്ന ഒന്നാണ്  കുട്ടികളുടെ വിഡിയോകൾ. ബാല്യത്തിന്റെ കൗതുകങ്ങളും നിഷ്കളങ്കതയും വിഷയങ്ങൾ ആകുന്നതു കാണുമ്പോൾ തന്നെ  അറിയാതെ നമ്മുടെ ചുണ്ടിൽ പുഞ്ചിരി വിരിയും.

 

ഇത്തരത്തിൽ കഴിഞ്ഞദിവസം വൈറലായ  ഒന്നാണ് ഭക്ഷണം കണ്ട ഉടനെ കരച്ചിൽ നിർത്തി ‘വൗ...’  എന്നു പറഞ്ഞ് ആ രുചിയിൽ സങ്കടം മറക്കുന്ന ഒരു കുട്ടിയുടെ വിഡിയോ.

 

മാതാപിതാക്കൾക്ക് ഒപ്പം റസ്റ്ററന്റിൽ എത്തിയതാണ് കക്ഷി. ഭക്ഷണ മേശയ്ക്കു പിന്നിൽ ഒരു കസേരയിൽ ഇരിക്കുന്ന കുട്ടി വിഡിയോയുടെ തുടക്കത്തിൽ വലിയ വായിലുള്ള കരച്ചിലിലാണ്.  എന്നാൽ വിഡിയോ ഷൂട്ട് ചെയ്ത വ്യക്തി ഒരു വെളുത്ത ബൗളിൽ ഒരു സ്‌കൂപ്പ്  ഐസ്ക്രീം   വച്ചു നീട്ടുന്നതോടുകൂടി ആ  കരച്ചിൽ അമ്പരപ്പിനും  പിന്നീട് കൊതി കലർന്ന ഒരു ‘വൗ’ വിനും  വഴിമാറുന്നത് വിഡിയോയിൽ കാണാം..!!

 

 "നിങ്ങൾ വളരെ മോശം മാനസികാവസ്ഥയിൽ ഇരിക്കുമ്പോൾ ആരെങ്കിലും ഭക്ഷണം വച്ച് നീട്ടിയാൽ" എന്ന ക്യാപ്ഷനോടുകൂടി  @memer_naari എന്ന ഇൻസ്റ്റഗ്രാം യൂസർ   വിഡിയോ പങ്കുവെച്ചതോടെ  ലക്ഷക്കണക്കിന് ആളുകളാണ്  കുട്ടിയുടെ  ആരാധകരായി മാറിയത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ 26 ലക്ഷം പേർ വിഡിയോ കണ്ടു കഴിഞ്ഞു.

 

ഭക്ഷണ പ്രേമികൾക്കിടയിൽ വിഡിയോ വലിയതോതിൽ പ്രചാരം നേടിക്കഴിഞ്ഞു. വിഡിയോയ്ക്കു താഴെ വന്ന ആയിരക്കണക്കിനു കമന്റുകളിൽ മോശം മാനസികാവസ്ഥയെ എങ്ങനെ ഭക്ഷണം കൊണ്ട് മറികടക്കാൻ ആകും എന്ന തങ്ങളുടെ അനുഭവം നിരവധി പേരാണ് പങ്കുവച്ചത്.

 

 ''ഓരോ തവണ ബിരിയാണി കാണുമ്പോഴും എനിക്ക് സംഭവിക്കുന്നത്'' എന്നായിരുന്നു രസകരമായ ഒരു കമന്റ്. ''അടിപൊളി വിഡിയോ, ഇത് എപ്പോഴും എനിക്ക് വർക്ക് ഔട്ട്ആകാറുള്ള  ഒന്നാണ്'' എന്നും ചിലർ സാക്ഷ്യപ്പെടുത്തുന്നു. ഭക്ഷണ പ്രേമികളായ തങ്ങളുടെ സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും നിരവധി ആളുകൾ ടാഗും ചെയ്തിട്ടുണ്ട്

 

ഭക്ഷണ പ്രേമികളായ കുട്ടികളുടെ വിഡിയോ വൈറൽ ആകുന്നത് ഇത് ആദ്യമായല്ല.തന്റെ ഉപ്പേരിപാക്കറ്റ്  മറ്റുള്ളവരുമായി പങ്കുവെക്കാൻ വിസമ്മതിക്കുന്ന ഒരു കുട്ടിയുടെ വിഡിയോ അടുത്തകാലത്ത് ഏറെ ഷെയർ ചെയ്യപ്പെട്ട ഒന്നാണ്.

 

Content Summary : Adorable Baby Stops Crying On Seeing Food, viral video. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com