പുതു രുചികളുമായി കോട്ടയത്തിന്റെ സ്വന്തം ലുലുമാൾ
Mail This Article
കോട്ടയത്തിന് രുചിവൈവിധ്യത്തിന്റെ പുതുലോകം തുറന്ന് ലുലുമാൾ. വിവിധ വിഭാഗങ്ങളിലായി പല രാജ്യങ്ങളിലെ വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലുലുവിന്റെ പ്രശസ്ത ഷെഫുമാരായ റോബർട്ട് (ലുലുഗ്രൂപ്പ് ബേക്കറി മാനേജർ), ഫവാസ് (അറബിക് ഷെഫ്), ദീപ്‌രാജ് സിങ് (ഗ്രൂപ് ഓപ്പറേഷൻസ് മാനേജർ ലുലു ഗ്രൂപ്പ്) എന്നിവരുടെ മേൽ നോട്ടത്തിലാണ് വ്യത്യസ്തമായ രുചി വിഭവങ്ങൾ ഒരുക്കിയിരിക്കുന്നത്.
വ്യത്യസ്ത തരത്തിലുള്ള പേസ്റ്ററികൾ, കേക്കുകൾ, അറബിക് മധുരപലഹാരങ്ങൾ, നോർത്ത് ഇന്ത്യൻ വിഭവങ്ങൾ, സ്പെഷൽ ജൂസുകളും ഡ്രിങ്ക്സുകളും അടക്കം നിരവധി രുചിയൂറും വിഭവങ്ങളാണ് കോട്ടയത്തെ ലുലുവിന്റെ ഹൈലൈറ്റ്. ഇതു കൂടാതെ മക‌്‌ഡോണാൾഡ്സ്, കോസ്റ്റ കോഫി, കെഎഫ്സി, പൾപ് ഫാക്റ്ററി, തുടങ്ങി മറ്റനേകം ബ്രാൻഡുകളുടെ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. ഇവയെല്ലാം അപ്പോൾ തന്നെ തയാറാക്കി നൽകും എന്നതാണ് മറ്റൊരു പ്രത്യേകത.
മധുരമൂറും പൾപ് ഫാക്ടറി
വിദേശ ഫ്രൂട്സുകളടക്കം മിക്ക പഴങ്ങളുടെയും പൾപ് കിട്ടുന്ന ഷോപ്പുമുണ്ട്. കൂടാതെ നല്‍പതിലധികം വെറൈറ്റി ചായകളും ഇവിടെ ലഭ്യമാണ്. ഒപ്പം തനിനാടൻ രുചികൂട്ടിലൊരുക്കിയ പലഹാരങ്ങളുമുണ്ട്.
ഇത് മിനി ഷോപ്പിങ് മാൾ
ഹൈപ്പർമാർക്കറ്റിനു പ്രധാന്യം നൽകിയുള്ള ലുലു മിനി മാളാണു മണിപ്പുഴയിൽ എംസി റോഡരികിൽ ആരംഭിച്ചത്. 2.5 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ രണ്ടുനില കെട്ടിടത്തിൽ താഴത്തെ നില ഹൈപ്പർമാർക്കറ്റാണ്. രാവിലെ 9 മുതൽ രാത്രി 11 വരെയാണു പ്രവർത്തനസമയം. ലുലുവിന്റെ പാലക്കാട്, കോഴിക്കോട് മാളുകൾക്ക് സമാനമായ ‘മിനി ഷോപ്പിങ് മാൾ’ ആണ് കോട്ടയത്തേതും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയാണ് മുഖ്യ ആകർഷണങ്ങൾ.
22 ലക്ഷം ചതുരശ്ര അടി, 1,000 വാഹനങ്ങൾക്കു പാർക്കിങ്രണ്ടു നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയം ലുലുമാൾ ഒരുക്കിയിരിക്കുന്നത്. ലോകോത്തര ബ്രാൻഡുകളുടെ സാന്നിധ്യവും വിനോദത്തിന്റെയും ഭക്ഷണവൈവിധ്യത്തിന്റെയും കേന്ദ്രങ്ങളും മാളിലുണ്ട്. ബ്യൂട്ടി ആൻഡ് വെൽനസ്, വിനോദം, കഫേ ആൻഡ് റസ്റ്ററന്റ്, മെൻസ് ഫാഷൻ, ജ്വല്ലറി ശ്രേണികളിലെ ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകളും ഇവിടെ അണിനിരക്കുന്നു.
മക്ഡോണൾഡ്, കോസ്റ്റ കോഫി, കെഎഫ്സി, മാമഎർത്ത്, അമുൽ, ലൂയി ഫിലിപ്, ആരോ, നോർത്ത് എക്സ്പ്രസ്, ദ് പൾപ് ഫാക്ടറി, ബെൽജിയൻ വാഫ്ൾ, ജോക്കി, വൗ മോമോ, അവ്-ബെയ്ക്, അന്നഃപൂർണ തുടങ്ങിയവ അതിലുൾപ്പെടുന്നു. കുട്ടികളുടെ വിനോദത്തിനായി ലുലുവിന്റെ ഫൺട്യൂറയുമുണ്ട്. 500 പേർക്ക് ഒരേസമയം ഇരിക്കാവുന്നതാണ് ഫുഡ്കോർട്ട്. മൾട്ടി-ലെവൽ പാർക്കിങ് സൗകര്യത്തിൽ ഒരേസമയം 1,000 വാഹനങ്ങൾ പാർക്ക് ചെയ്യാം.