ADVERTISEMENT

ന്യൂഡൽഹി∙ ചെറുകിട–ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) യന്ത്രങ്ങളും മറ്റും വാങ്ങാനായി ഈടില്ലാത്ത വായ്പ ലഭ്യമാക്കാൻ ക്രെഡിറ്റ് ഗാരന്റി സ്കീം ആരംഭിക്കും. സർക്കാർ ഉറപ്പിലായിരിക്കും വായ്പ നൽകുക. ഇതിനായി ഗാരന്റി ഫണ്ട് രൂപീകരിക്കും. 

   വായ്പയെടുക്കുന്ന സംരംഭകൻ 
ഗാരന്റി ഫീയും വാർഷിക ഗാരന്റി ഫീയും നൽകണം.

തങ്ങളുടേതല്ലാത്ത കാരണത്താൽ പ്രതിസന്ധിയിലാകുന്ന സംരംഭങ്ങൾക്കും സർക്കാർ ഗാരന്റിയിൽ വായ്പ ലഭ്യമാക്കാനും പദ്ധതിയുണ്ടാകും. 

 മുദ്ര വായ്പ: 

5 മുതൽ 10 ലക്ഷം രൂപയുടെ വായ്പകൾ (തരുൺ) തിരിച്ചടച്ചവർക്ക് മുദ്ര വായ്പയായി 20 ലക്ഷം രൂപ ലഭിക്കാം. ചെറുകിട സംരംഭകർക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നതാണ് മുദ്ര വായ്പ പദ്ധതി.

 അസസ്മെന്റ് 
രീതിയിൽ മാറ്റം:

എംഎസ്എംഇ സ്ഥാപനങ്ങളുടെ വായ്പാ തിരിച്ചടവ് ശേഷി പരിശോധിക്കുന്ന രീതിയിൽ മാറ്റം വരും. നിലവിൽ ബാങ്കുകൾ ആസ്തി, വിറ്റുവരവ് അടക്കമാണ് പരിഗണിക്കുന്നത്. 

ഇതിനു പകരം സംരംഭം നടത്തുന്ന പേയ്മെന്റുകൾ അടക്കമുള്ള ഡിജിറ്റൽ ഇടപാടുകൾ പരിശോധിച്ചായിരിക്കും തിരിച്ചടവുശേഷി ബാങ്ക് കണക്കാക്കുക.

 സിഡ്ബി ബ്രാഞ്ചുകൾ: 

എല്ലാ എംഎസ്എംഇ ക്ലസ്റ്ററുകൾക്കും ഗുണമേകാനായി ദേശീയ ചെറുകിട വ്യവസായ ബാങ്ക് (സിഡ്ബി) 3 വർഷത്തിനകം കൂടുതൽ ബ്രാഞ്ചുകൾ ആരംഭിക്കും. 

 ഇ–കൊമേഴ്സ് 
കയറ്റുമതി ഹബ്:

രാജ്യാന്തര വിപണിയിൽ എംഎസ്എംഇ ഉൽപന്നങ്ങൾ എത്തിക്കാനായി പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ഇ–കൊമേഴ്സ് കയറ്റുമതി ഹബ് ആരംഭിക്കും. 

 റെന്റൽ ഹൗസിങ്: 

വ്യവസായമേഖലയിലെ തൊഴിലാളികൾക്കു താമസിക്കാനായി പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ഡോർമെട്രികൾ സ്ഥാപിക്കും.

English Summary:

Loan guarantee to MSMEs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com