Activate your premium subscription today
നെല്ലും മീനും മാറി മാറിയുള്ള കൃഷിരീതി കേരളത്തിനു സുപരിചിതം. എന്നാൽ, നെല്ലും മീനും ഒരുമിച്ചുള്ള കൃഷി കണ്ടിട്ടുണ്ടോ, വിദേശ യൂട്യൂബ് വിഡിയോകളിലല്ലാതെ? എന്നാല് വയനാട്ടിലേക്കു വരൂ, കുറഞ്ഞത് അരയടി വെള്ളത്തിൽ വളരുന്ന നെൽച്ചെടികൾക്കിടയിലൂടെ നീന്തിനടക്കുന്ന വളര്ത്തുമത്സ്യങ്ങളെ കാണാം. നെല്ല്
കാഴ്ചയിൽ മഞ്ഞക്കൂരിയോടു സാമ്യം, വേർതിരിച്ചറിയാൻ കഴുത്തിലെ കോളർ, ചാലക്കുടി പുഴയിൽ മാത്രം കാണപ്പെടുന്ന വംശനാശ ഭീഷണിയുള്ള മത്സ്യം– അതാണ് ഹൊറബാഗ്രസ് നൈഗ്രിക്കോളാരിസ് അഥവാ കരിങ്കഴുത്തൽ കൂരി. വാണിജ്യക്കൃഷിക്ക് യോജിച്ച ഒരു നാടൻ മത്സ്യയിനം. ഈ ഇനം മത്സ്യത്തെ ഇന്ത്യയിൽത്തന്നെ സ്വകാര്യമേഖലയിൽ ആദ്യമായി
പട്ടാളയീച്ചയുടെ (ബ്ലാക് സോൾജിയർ ഫ്ളൈ) ലാർവ ഉപയോഗിച്ചുള്ള മത്സ്യത്തീറ്റയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യത്തീറ്റയ്ക്കായി ഫിഷ്മീലിനെ ആശ്രയിക്കുന്ന നിലവിലെ രീതി ഒഴിവാക്കി മത്സ്യക്കൃഷിയെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതാണ് ഈ നേട്ടം. മീനുകളുടെ വളർച്ചയ്ക്ക് സഹായകരമാകുന്നവിധം
കൊച്ചി∙ ഇന്ത്യയിൽ ലഭ്യമായ അലങ്കാര മത്സ്യ ഇനങ്ങളിൽ വിദേശത്ത് ഏറ്റവും ഡിമാൻഡ് ഉള്ള മലബാർ ഡ്വാർഫ് പഫർ ഫിഷിന്റെ (ആറ്റുണ്ട) പ്രജനനം കൃത്രിമ ആവാസ വ്യവസ്ഥയിലും സാധിക്കുമെന്നു കണ്ടെത്തൽ. കുഫോസിലെ ഡോ. ബിനു വർഗീസിന്റെ നേതൃത്വത്തിൽ ബി. എൽ. ചന്ദന, ആഷ്ലി സനൽ, ഡോ. രാജീവ് രാഘവൻ എന്നിവരുൾപ്പെട്ട സംഘമാണു പഠനം
വലിയൊരു കടബാധ്യതയിൽനിന്ന് മത്സ്യങ്ങൾ കരകയറ്റിയ കഥയാണ് തിരുവനന്തപുരം കള്ളിക്കാട് കാളിപ്പാറ അജയകുമാറിന്റേത്. 10 വർഷം മുൻപ് മാർബിൾ, ഗ്രാനൈറ്റ് കച്ചവടത്തിലുണ്ടായ നഷ്ടം കടക്കെണിയായി ജീവിതം വഴിമുട്ടിയ കാലത്താണ് മത്സ്യങ്ങള് അജയന്റെ രക്ഷകരാകുന്നത്. സ്വന്തമായി രണ്ടരയേക്കർ സ്ഥലമുണ്ടായിരുന്നെങ്കിലും
അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി ആയിരക്കണക്കിനു സ്പീഷിസുകളുള്ള വലിയൊരു മത്സ്യവിഭാഗമാണ് ക്യാറ്റ് ഫിഷസ് അഥവാ പൂച്ചമത്സ്യങ്ങളുടേത്. പ്രധാനമായും തെക്കേ അമേരിക്കയിലെ ശുദ്ധജലാശയങ്ങളിലാണ് ഇവ വളരുന്നതെങ്കിലും ലോകത്ത് എല്ലായിടത്തുംതന്നെ ഇവയുടെ സാന്നിധ്യമുണ്ട്. ഇതിൽ സക്കർ രീതിയിൽ വായയുള്ള മത്സ്യങ്ങളാണ്
വൈക്കം ∙ കൃഷിയിടത്തിലെ കരിമീൻ കൂട്ടത്തോടെ ചത്തുപൊങ്ങി. വിഷപ്രയോഗം നടത്തിയെന്നു സംശയിക്കുന്നതായി ഉടമ. ഉദയനാപുരം പഞ്ചായത്തിൽ നെടിയേഴത്ത് ജയശങ്കറിന്റെ മത്സ്യക്കുളത്തിൽ നിക്ഷേപിച്ചിരുന്ന കരിമീനാണ് സംശയാസ്പദമായ സാഹചര്യത്തിൽ ചത്തുപൊങ്ങിയത്. സ്വന്തമായി കുളം നിർമിച്ച് മത്സ്യക്കൃഷി നടത്തുന്ന കർഷകനാണ്
ഉൾക്കടൽ മത്സ്യബന്ധന ബോട്ടുകളിൽ നിന്ന് ഫ്രഷ് മീനുകൾ ഡ്രോണുപയോഗിച്ച് കരയിൽ എത്തിക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾചർ റിസർച്(ഐസിഎആർ) വികസിപ്പിച്ചു. ഐസിഎആറിന്റെ സെൻട്രൽ ഇൻലാൻഡ് ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടാണ്(സിഐഎഫ്ആർഐ) ഡ്രോണുകൾ തയാറാക്കുന്നത്.
വൈപ്പിൻ∙ മീൻ വറുതിക്കിടെ മത്സ്യബന്ധന ബോട്ടുകൾക്ക് ആശ്വാസമായി തളയൻ മീനുകൾ. നാട്ടിൽ പാമ്പാട എന്നും വിദേശത്ത് റിബൺ ഫിഷ് എന്നും അറിയപ്പെടുന്ന ഇവ ഏതാനും ദിവസങ്ങളായാണ് മുനമ്പത്ത് ബോട്ടുകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. വല ഉപയോഗിച്ചും ചൂണ്ട ഉപയോഗിച്ചും പിടിക്കുമ്പോൾ വിലയിൽ വ്യത്യാസം വരുന്ന മീൻ എന്ന
വിഴിഞ്ഞം∙ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ മത്സ്യലഭ്യതയും വരുമാന വർധനയും ലക്ഷ്യമിട്ട് തീരദേശ വികസന കോർപറേഷൻ നടപ്പാക്കുന്ന കൃത്രിമപ്പാര് ( റീഫ്) പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ നടപ്പാക്കാൻ രൂപരേഖയായി. രണ്ടാം ഘട്ടത്തിൽ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ മത്സ്യ
Results 1-10 of 357