Activate your premium subscription today
ഓരോ രാജ്യത്തും ആ രാജ്യത്തിന്റേതായ പ്രാചീനകഥകളുണ്ട്. മാന്ത്രികതയും മിത്തുകളും ഉപദേശങ്ങളുമൊക്കെ കൂടിക്കലരുന്ന കഥകൾ. ആ രാജ്യത്തിന്റെ പഴയകാല സംസ്കാരവും ചരിത്രവുമൊക്കെ അടയാളപ്പെടുത്തുന്ന കഥകളാണ് ഇവ. അനേകം സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള നമ്മുടെ രാജ്യത്തും കഥകൾ ധാരാളം. നമ്മുടെയെല്ലാം ഗൃഹാതുരത്വ സ്മരണകളുടെ
ബിഹാർ...ശ്രീബുദ്ധനു ബോധോദയം സംഭവിച്ച ഗയയും ഇന്ത്യയിലെ ആദ്യ സാമ്രാജ്യമുയർന്ന മഗധയുമൊക്കെ സ്ഥിതി ചെയ്യുന്ന സ്ഥലം. അനേകം പ്രാചീനകഥകളിൽ പരാമർശിക്കപ്പെട്ട, അനേകം രാജവംശങ്ങളുടെ തലസ്ഥാനമായിരുന്ന പാടലീപുത്രമെന്ന നഗരം സ്ഥിതി ചെയ്ത സംസ്ഥാനം. ഇന്ത്യയുടെ പൗരാണിക ചരിത്രത്തിൽ സ്ഥാനമേറെയാണ് ബിഹാറിന്.
ഇന്ത്യൻ ഐതിഹ്യങ്ങളിൽ അമാനുഷികശേഷിയുള്ള പല വംശങ്ങളെപ്പറ്റിയും പരാമർശമുണ്ട്. യക്ഷന്മാർ, ഗന്ധർവൻമാർ, കിന്നരൻമാർ, അപ്സരസ്സുകൾ അങ്ങനെ പലതും. ഇക്കൂട്ടത്തിൽപെട്ട ഒരു അമാനുഷിക വംശമാണ് വിദ്യാധരൻമാർ. മാന്ത്രികശേഷിയുള്ള ഇവർക്ക് വായുവിൽ സഞ്ചരിക്കാനും രൂപംമാറാനുമൊക്കെ ശേഷിയുണ്ടെന്ന് ഐതിഹ്യങ്ങൾ പറയുന്നു.
ഇന്ത്യൻ ഐതിഹ്യങ്ങളുടെ ഏറ്റവും വലിയ സാഹിത്യപരമായ പ്രത്യേകത അതു പുലർത്തുന്ന വിവരണാത്മകതയാണ്. ചുറ്റുമുള്ള പ്രകൃതിയെയും ആളുകളുടെ വികാരങ്ങളെയും ഉപകരണങ്ങളെപ്പറ്റിയും ആയുധങ്ങളെപ്പറ്റിയുമൊക്കെ ഐതിഹ്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. പാശുപതാസ്ത്രം, ഇന്ദ്രാസ്ത്രം, നാരായണാസ്ത്രം, ബ്രഹ്മദത്തമായ അസ്ത്രങ്ങൾ
ചില സിനിമകളിലൊക്കെ പരാമർശിച്ചിട്ടുള്ള പ്രശസ്തമായ ഒരു കഥയാണ് ദുര്യോധനന്റെ ഭാര്യയായ ഭാനുമതിയുടേത്. ഒരിക്കൽ കർണനും ഭാനുമതിയും ചതുരംഗം കളിക്കുകയായിരുന്നു. ചതുരംഗത്തിൽ അഗ്രഗണ്യനായ കർണൻ ഭാനുമതിയെ തോൽപിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് അങ്ങോട്ടേക്ക് ദുര്യോധനൻ കയറി വന്നത്. ഭർത്താവിനെ കണ്ടതും ഭാനുമതി
ഉർവശി..പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ. സ്വർഗീയ വനിതകളായ അപ്സരസ്സുകളിലെ തിളങ്ങുന്ന തിലകം...ഉർവശിക്ക് വിശേഷണങ്ങൾ പലതാണ്. ഒരിക്കൽ നര, നാരായണ മഹർഷിമാർ ഹിമാലയത്തിലെ ബദരികാശ്രമത്തിൽ തപസ്സ് ചെയ്യുകയായിരുന്നു. ഋഷിമാരുടെ തപസ്സിൽ ദേവേന്ദ്രൻ ആകുലനായി മാറി. നര, നാരായണ മഹർഷിമാർ തപസ്സിലൂടെ കൂടുതൽ ശക്തി
അപ്സരസ്സുകളുടെ മഹാറാണിയെന്നാണ് രംഭ അറിയപ്പെട്ടത്. മഹാഭാരതത്തിന്റെ ആദിപർവം പ്രകാരം കശ്യപമുനിയുടെയും ഭാര്യ പ്രദയുടെയും മകളായിരുന്നു രംഭ. എന്നാൽ പുരാണങ്ങളിൽ പാലാഴിമഥനത്തിൽ ഉയർന്നുവന്നതായാണ് രംഭയെ കാണിച്ചിരിക്കുന്നത്. ആരെയും വശീകരിക്കത്തക്ക സൗന്ദര്യത്തിൽ രംഭയേക്കാൾ ഒരുപടി മുന്നിൽ ഉർവശി
ഇന്ത്യയുടെ പ്രാചീന സാഹിത്യത്തിന്റെ പ്രൗഡോജ്ജ്വല ഉദാഹരണങ്ങളാണ് പുരാണങ്ങൾ. ഉഷയുടെയും അനിരുദ്ധന്റെയും കഥ പുരാണങ്ങളിൽത്തന്നെ ഏറ്റവും ശ്രേഷ്ഠമായ ഒന്നായ ഭാഗവതപുരാണത്തിൽനിന്നാണ്. ഹിരണ്യകശിപുവിന്റെ മകനായ പ്രഹ്ലാദന്റെ പ്രപൗത്രനായിരുന്നു ബാണാസുരൻ. സോണിതപുരമെന്ന രാജ്യം ബാണാസുരൻ അഹങ്കാരത്തോടെ ഭരിച്ചു. സാക്ഷാൽ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മധുരപലഹാരമാണ് ലഡ്ഡു. വിജയങ്ങൾ ആഘോഷിക്കാൻ, അതിപ്പോൾ പത്താംക്ലാസ് പരീക്ഷയാകട്ടെ തിരഞ്ഞെടുപ്പാകട്ടെ. .ഇന്ത്യക്കാർ പലരും ആദ്യം ചെയ്യുന്നത് ലഡ്ഡു വിതരണം ചെയ്യുകയെന്നതാണ്. ഉപഭൂഖണ്ഡത്തിലെ സാംസ്കാരിക കളിത്തൊട്ടിലായ ഹാരപ്പൻ കാലം മുതൽ ലഡ്ഡു ഇവിടെ ഉപയോഗിച്ചു
പാടലീപുത്ര.... പ്രാചീന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നായിരുന്നു പാടലീപുത്ര. ഇന്നത്തെ ബിഹാറിന്റെ തലസ്ഥാനമായ പട്നയ്ക്ക് സമീപത്തും അടിയിലുമായി പാടലീപുത്ര സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ പൗരാണിക ചരിത്രത്തിലെ മഹാസംഭവങ്ങളുടെ ശേഷിപ്പുകളും പേറി. ബിസി 492 മുതൽ 460 വരെ മഗധ ഭരിച്ച ഹര്യങ്ക
Results 1-10 of 22