ഗുരുവായൂർ ക്ഷേത്രം
ഒരു ദിവസം പന്ത്രണ്ടു ഭാവങ്ങളിൽ ദർശനം നൽകുന്ന മൂർത്തിയാണ് ഗുരുവായൂരപ്പൻ. ദേവകിക്കും വാസുദേവർക്കും കാരാഗൃഹത്തിൽ വച്ചു നൽകിയ മഹാവിഷ്‌ണുവിന്റെ രൂപമാണ് ഗുരുവായൂരപ്പൻ എന്നാണ് വിശ്വാസം. ദുരിതങ്ങൾ അകന്നു ഐശ്വര്യവും മോക്ഷപ്രാപ്തിയുമുണ്ടാക്കുന്നതാണ് ഗുരുവായൂരപ്പന്റെ പൂജകളും ദർശനങ്ങളും. ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂർക്കെഴുന്നെള്ളുന്നഗുരുവായൂർ ഏകാദശി ഇവിടെ പ്രധാനമാണ്. ദേവഗുരു ബൃഹസ്പതിയും വായുദേവനും പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം സ്ഥാപിച്ച ഇടം ഗുരുവായൂരെന്നും പ്രതിഷ്ഠയ്ക്ക് ഗുരുവായൂരപ്പൻ എന്നും നാമധേയം ലഭിച്ചു എന്നാണ് വിശ്വാസം.