ഉറങ്ങണം, കൊമ്പൻ ബാലു ക്ഷേത്രം വിട്ടു: പകരം രവികൃഷ്ണൻ

Mail This Article
×
ഗുരുവായൂർ ∙ ആനയോട്ടത്തിൽ ജേതാവായ കൊമ്പൻ ബാലുവിന് ഉറക്കം കുറഞ്ഞു. ഇതോടെ ആനയെ ക്ഷേത്രത്തിൽ നിന്ന് ആനക്കോട്ടയിലേക്ക് മാറ്റി. പകരക്കാരനായി ദേവദാസ് ഇന്നു രാവിലെ ശ്രീഭൂതബലി നടത്തും. ഇന്നു വൈകിട്ട് മുതൽ കൊമ്പൻ രവികൃഷ്ണൻ ബാലുവിന്റെ ചുമതലകൾ ഏറ്റെടുക്കും. ആനയോട്ടത്തിൽ വിജയിക്കുന്ന ആന ഉത്സവം എട്ടാം വിളക്കു വരെ ക്ഷേത്രത്തിന് അകത്തു തന്നെ നിന്ന് ചടങ്ങ് നടത്താറാണ് പതിവ്. ക്ഷേത്രത്തിൽ ബാലുവിന് ഉറങ്ങാൻ കഴിയാത്തതിനാലാണ് ആനയെ മാറ്റിയത്.
English Summary:
Balu, the winning elephant, suffers from sleeplessness. Consequently, it was moved from Guruvayur Temple to the elephant shed, with its duties temporarily transferred.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.