മകം നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ നേതൃഗുണം, ധാർമികബോധം ഇവ ഉള്ളവരായിരിക്കും. സമ്പത്തും ഭാഗ്യാനുകൂല്യമുള്ള സന്താനങ്ങളും ഇവർക്കുണ്ടാകും. മകം നക്ഷത്രക്കാർ ക്ഷിപ്രകോപികളും മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യാൻ വിമുഖതയുള്ളവരുമായിരിക്കും.പക്ഷേ, നയപരമായി ഇടപെടാൻ പ്രത്യേക കഴിവുള്ള ഇവർ അത് പുറത്തുകാണിക്കണമെന്നില്ല. അധികാരികൾക്കും സഹപ്രവർത്തകർക്കും പ്രിയപ്പെട്ടവരായി മാറുന്ന ഇവർക്ക് സാമൂഹിക ബന്ധങ്ങൾ നിലനിർത്തുന്നവരായിരിക്കും.