ADVERTISEMENT

ആയില്യം:ഏറ്റെടുത്ത ദൗത്യം ലക്ഷ്യപ്രാപ്തിയിലെത്തിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കുവാനുള്ള അവസരം വന്നു ചേരും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുവാനും ആയില്യം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

മകം: ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കുന്നതു വഴി അനുമോദനങ്ങൾ വന്നു ചേരും. മാസത്തിന്റെ ആദ്യപകുതിയിൽ മാതാവിന് അസുഖങ്ങൾ വർധിക്കാം. വിദേശത്തുള്ളവർക്ക് സ്ഥിരതാമസാനുമതി ലഭിക്കുവാനും മകം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

പൂരം: ഔദ്യോഗിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതു വഴി സ്ഥാനക്കയറ്റം ലഭിക്കാം. ജീവിത പങ്കാളിയുടെ പേരിൽ ഭൂമി വാങ്ങി ഗൃഹം നിർമിക്കുവാനുള്ള തീരുമാനം ഗുണകരമായി തീരും. പരീക്ഷ, ഇന്റർവ്യൂ, കലാകായിക മത്സരങ്ങള്‍ എന്നിവയിൽ മികച്ച വിജയം കൈവരിക്കുവാനും പൂരം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

ഉത്രം:തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകളും ചർച്ചകളും വേണ്ടി വരും. ജോലി രാജിവയ്ക്കുക എന്ന തീരുമാനത്തിൽ നിന്നും പിന്മാറുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കുവാനുള്ള അവസരം വന്നു ചേരുവാനും ഉത്രം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

English Summary:

December Monthly Horoscope by Kanippayyur Narayanan Namboodirippadu. Monthly predictions for star Ayilyam, Makam, Pooram, Uthram. Offering insights into your career, finances, relationships, and well-being

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com