Activate your premium subscription today
തിരുവനന്തപുരം∙ തലസ്ഥാനത്തിന്റെ യാത്രാ ദുരിതത്തിനു പരിഹാരമായി ആസൂത്രണം ചെയ്ത തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി പത്തു വര്‍ഷത്തിനിപ്പുറം വീണ്ടും സര്‍ക്കാരിനു മുന്നില്‍. പദ്ധതിക്കു നിര്‍ണായകമായ സമഗ്ര ഗതാഗത പദ്ധതിയും (സിഎംപി), ഓള്‍ടര്‍നേറ്റ് അനാലിസിസ് റിപ്പോര്‍ട്ടും (എഎആര്‍) ആണ് അനുമതിക്കായി സര്‍ക്കാരിനു മുന്നില്‍ എത്തിയിരിക്കുന്നത്. ഈ മാസം തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കൊച്ചി ∙ കൊച്ചി മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡിൽ പബ്ലിക് റിലേഷന്‍സ് ഓഫിസറായി (പിആർഒ) കെ.കെ.ജയകുമാറിനെ ഡെപ്യൂട്ടേഷനിൽ നിയമിച്ചു. സെക്രട്ടേറിയേറ്റിൽ കോ–ഓർഡിനേറ്റിങ് ന്യൂസ് എഡിറ്ററാണ്. മലയാള മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വിവിധ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചശേഷം 2014 ലാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചേരുന്നത്.
തൃപ്പൂണിത്തുറ∙ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടുന്നു. നവംബർ 29 മുതൽ ഡിസംബർ 06 വരെ തൃപ്പൂണിത്തുറയിൽ നിന്ന് ആലുവ ഭാഗത്തേക്ക് രാത്രി 11.30 വരെ കൊച്ചി മെട്രോ സർവീസ് നടത്തുന്നതാണ്. രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവേളകളിലായിരിക്കും തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ നിന്നുള്ള സർവീസ്. രാത്രി 11.30ന് ആയിരിക്കും തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ നിന്നുളള അവസാന സർവീസ്. ഉത്സവത്തിനെത്തുന്നവർക്ക് സുരക്ഷിതമായി മടങ്ങുവാൻ ഈ അധിക സർവീസുകൾ സഹായകരമാകും.
ആലുവ∙ കൊച്ചി മെട്രോയുടെ ഇലക്ട്രിക് ഫീഡർ ഓട്ടോ സർവീസ് ആലുവ സ്റ്റേഷനിലും ആരംഭിച്ചു. സ്റ്റേഷന്റെ തെക്കുവശത്തു തൈനോത്ത് റോഡ് തുടങ്ങുന്ന ഭാഗത്തു മെട്രോ പാർക്കിങ് ഏരിയയ്ക്കു സമീപം പ്രത്യേക സ്ഥലം കണ്ടെത്തിയാണ് സ്റ്റാൻഡ്. മെട്രോ കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിലേക്കു കുറഞ്ഞ നിരക്കിൽ ഓടുകയാണ് ലക്ഷ്യം.
കൊച്ചി∙ നവംബർ 7ന് ജവഹർലാൽ നെഹ്റു (ജെഎൽഎൻ) സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരം കണക്കിലെടുത്ത്, ഫുട്ബോൾ ആരാധകർക്കായി കൊച്ചി മെട്രോ ട്രെയിൻ സർവീസ് വിപുലീകരിക്കുന്നു. 7ന് അവസാന റവന്യൂ സർവീസ് ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11 നായിരിക്കും
കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ കണക്കിലെടുത്ത് ഫുട്ബോൾ ആരാധകർക്കായി കൊച്ചി മെട്രോ ട്രെയിൻ സർവീസ് സമയം ദീർഘിപ്പിച്ചു. 25ന് മത്സര ദിവസം ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11 മണിക്കായിരിക്കും മെട്രോ ട്രെയിനുകൾ പുറപ്പെടുന്നത്. ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന സമയത്ത് യാത്രക്കാർക്ക് വേണ്ടി അധിക യാത്രകളും മറ്റ് പ്രത്യേക ക്രമീകരണങ്ങളും ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 147 ഒഴിവ്. തുടക്കത്തിൽ ഒരു വർഷത്തേക്കാണു നിയമനം. നീട്ടിക്കിട്ടാം. ഒക്ടോബർ 9 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം: ∙ ബോട്ട് ഒാപ്പറേഷൻ ട്രെയിനി (50): 60% മാർക്കോടെ ഐടിഐ/ഡിപ്ലോമ ഇൻ
കൊച്ചി∙ ജീവിത പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച രീതികൾക്കുള്ള ‘ഹഡ്കോ’ അവാർഡ് കൊച്ചി വാട്ടർ മെട്രോ പ്രോജക്ടിന് ലഭിച്ചു. അർബൻ ട്രാൻസ്പോർട്ട് എന്ന പ്രമേയത്തിൽ പദ്ധതിക്ക് അംഗീകാരം നൽകി, ഹൗസിങ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (ഹഡ്കോ) ആണ് പ്രഖ്യാപനം നടത്തിയത്.
തിരുവനന്തപുരം∙ തലസ്ഥാന നഗരത്തിൽ നിർമിക്കുന്ന മെട്രോ റെയിൽവേയുടെ അലൈൻമെന്റിൽ വീണ്ടും മാറ്റം വരുത്താൻ സർക്കാർ നിർദേശം. അലൈൻമെന്റ് മാറ്റം വരുത്തി പുതിയ റൂട്ടിന്റെ സാധ്യത പരിശോധിച്ച് രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഗതാഗത വകുപ്പ് കെഎംആർഎലിനു നിർദേശം നൽകി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു
കൊച്ചി ∙ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച് (ഐസിഎസ്എസ്ആര്‍) വികസിത് ഭാരത് @ 2047-ന്റെ ഭാഗമായി നടപ്പാക്കുന്ന സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും കുസാറ്റും അര്‍ഹരായി. ഇരു യൂണിവേഴ്സിറ്റികളും സംയുക്തമായി നടത്തുന്ന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ 17,00,000
Results 1-10 of 186