Activate your premium subscription today
കുമരകം ∙ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം മുഹമ്മ– കുമരകം ജലപാതയിലെ ഒരു ബോട്ട് സർവീസ് പുനരാരംഭിച്ചു. എസ്–52 ബോട്ടാണു എൻജിൻ മാറി തിരികെ എത്തിയത്.കഴിഞ്ഞ ഒരു മാസമായി ഒരു ബോട്ടാണു സർവീസ് നടത്തി വന്നത്. ഇതുമൂലം യാത്രാക്ലേശം രൂക്ഷമായിരുന്നു. ഒന്നര മണിക്കൂർ കാത്തു നിന്നാണു യാത്രക്കാർ ബോട്ടിൽ യാത്ര ചെയ്തത്.
പൂച്ചാക്കൽ ∙ തവണക്കടവ് – വൈക്കം ഫെറിയിൽ ജങ്കാർ സർവീസ് ഇന്നലെ വൈകിട്ടു പുനരാരംഭിച്ചു. വൈക്കം നഗരസഭ അധ്യക്ഷ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് ആദ്യ ടിക്കറ്റ് വിൽപന നടത്തി.ഇരു വശത്തേക്കും ഓരോ മണിക്കൂർ ഇടവിട്ട് ഒരു ജങ്കാറാണ് സർവീസ് നടത്തുന്നത്. രാവിലെ 6ന്
അഴീക്കോട് ∙ അപകട സാധ്യത നിലനിൽക്കെ അഴീക്കോട് – മുനമ്പം ഫെറിയിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു. കടുത്ത പ്രതിസന്ധിയിൽ യാത്രക്കാർ ഭീതിയോടെ മറുകര കടക്കുകയാണ്. 115 ദിവസത്തിനു ശേഷം ബോട്ട് സർവീസ് തിങ്കളാഴ്ച പുനരാരംഭിച്ചെങ്കിലും മുനമ്പത്തെ ബോട്ട് ജെട്ടിയിൽ ബോട്ട് അടുപ്പിക്കാൻ ആകാത്തതിനാൽ പൊടുന്നനെ നിർത്തിയിരുന്നു. ഇന്നലെ രാവിലെ മുതൽ ബോട്ട് സർവീസ് തുടങ്ങിയെങ്കിലും ആശങ്ക നിലനിൽക്കുകയാണ്.യാത്രക്കാർക്കു ബോട്ടിൽ നിന്നു കരയിലേക്ക് ഇറങ്ങാൻ വലിയ പ്രയാസം നേരിടുന്നുണ്ട്. ഇതിനു പുറമേ താൽക്കാലിക ജെട്ടിയിലെ കുറ്റികൾ ഇളകിയ നിലയിലാണ്.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ സീപ്ലെയ്ൻ സർവീസുകളുടെ ഹബ്ബുകളായി 4 വിമാനത്താവളങ്ങൾ മാറും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളായിരിക്കും അതതു മേഖലകളിലെ സീപ്ലെയ്ൻ സർവീസുകളുടെ പ്രധാന നിയന്ത്രണ കേന്ദ്രം. വിമാനത്താവളങ്ങളിൽ നിന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തിരിച്ചും സഞ്ചാരികളെ
അഴീക്കോട് ∙എറണാകുളം – തൃശൂർ ജില്ലകളുടെ തീരദേശ മേഖലയെ ബന്ധിപ്പിക്കുന്ന അഴീക്കോട് – മുനമ്പം ബോട്ട് സർവീസ് പുനരാരംഭിച്ചു. തീരദേശവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി. ഇതോടെ കോൺഗ്രസ് അഴീക്കോട് ജെട്ടിയിൽ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. 12ന് നടത്തുമെന്ന് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു.ഇന്നു
രാജ്യത്തെ ഗതാഗത രംഗത്ത് വൻ മാറ്റം കൊണ്ടുവരുന്ന വാട്ടർ ടാക്സി സർവീസ് ആരംഭിക്കാൻ പോകുന്നതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു.
കൊച്ചി ∙ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ഇന്ദ്രാ സോളർ എസി ക്രൂസ് ബോട്ടിലെ വിനോദയാത്ര കൂടുതൽ ആകർഷകമാക്കി. കൊച്ചി കായലിന്റെ ഭംഗി 2 മണിക്കൂറിൽ ആസ്വദിക്കാൻ 5 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 150 രൂപയും മുതിർന്നവർക്ക് 300 രൂപയുമാണ് നിരക്ക്. രാവിലെ 11നും വൈകിട്ട് 4നുമാണ് യാത്രകൾ. കുടുംബശ്രീയുടെ ഭക്ഷണവും പ്രത്യേക നിരക്കിൽ ലഭ്യമാണ്.
കോട്ടയം ∙ കാരാപ്പുഴ നാടങ്കരി പൊക്കുപാലത്തിൽ യാത്രാ ബോട്ട് കുടുങ്ങി. ആലപ്പുഴയിൽ നിന്നു കോട്ടയത്തേക്കു നിറയെ യാത്രക്കാരുമായി എത്തിയ ജലഗതാഗത വകുപ്പിന്റെ ബോട്ടാണു താൽക്കാലിക പൊക്കുപാലം ഉയർത്താൻ സാധിക്കാതെ വന്നതോടെ കുടുങ്ങിയത്.ഇന്നലെ ഉച്ചയ്ക്കു 12നായിരുന്നു സംഭവം. വൈദ്യുതീകരിക്കാത്ത പൊക്കുപാലം ഉയർത്താൻ
ചേർത്തല∙ എഎസ് കനാൽ ഇനിയെങ്കിലും യാഥാർഥ്യമാക്കി ജില്ലയിലെ ജലഗതാഗതവും ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തണമെന്ന് എഎസ് കനാൽ നിർമാണത്തിന്റെ ആദ്യകാല എൻജിനീയർ വി.വി.പവിത്രൻ. എഎസ് കനാലിന്റെ വീണ്ടെടുപ്പിനായി ചേർത്തല നഗരസഭ തലങ്ങളിലും സർക്കാർ തലത്തിലും പരിശ്രമങ്ങൾ നടക്കുമ്പോഴാണ് നിർമാണ കാലഘട്ടത്തിൽ
ദുബായ് ∙ ജലഗതാഗത മേഖലയിൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ സമയക്രമം തയാറാക്കാൻ ആർടിഎ തീരുമാനിച്ചു. ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയ്ക്കാണ് ഓരോ സീസണിലും വ്യത്യസ്ത സമയക്രമം ഒരുക്കുന്നത്.
Results 1-10 of 114