സ്കോഡ ഇന്ത്യയ്ക്കായി നിർമിച്ച എസ്യുവി കൺസെപ്റ്റാണ് വിഷൻ ഇൻ. 2020 ലെ ന്യൂഡൽഹി ഓട്ടോ എക്സ്പോയിലാണ് വിഷൻ ഇൻ കൺസെപ്റ്റ് ആദ്യമായി പ്രദർശിപ്പിച്ചത്. 2021 മാർച്ചിൽ വിഷൻ ഇൻ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് കുഷാക് സ്കോഡ പുറത്തിറക്കി. ഇന്ത്യയ്ക്കായി വികസിപ്പിച്ച ഫോക്സ്വാഗണിന്റെ എംക്യൂബി എ0 ഇൻ പ്ലാറ്റ്ഫോമിലാണ് കുഷാക്കിന്റെ നിർമാണം.