Activate your premium subscription today
ഒരു വ്യക്തി നിശ്ചിത ദിവസം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് തന്റെ വാഹനത്തിൽ യാത്ര തിരിക്കുന്നു. ഇക്കാര്യം കാർ ഉപയോഗം സംബന്ധിച്ച മൊബൈൽ അപ്ലിക്കേഷനിൽ ‘പോസ്റ്റ്’ ചെയ്യുന്നു. ഈ ദിവസം ഈ വ്യക്തി യാത്ര ചെയ്യുന്ന അതേ റൂട്ടിലൂടെ പോകേണ്ട മറ്റുള്ളവർക്ക് ഈ വാഹനത്തെ ആശ്രയിക്കാം.
അബുദാബി ∙ യുഎസിന് പുറത്തുള്ള ഊബറിന്റെ ആദ്യ റോബോ ടാക്സി (ഡ്രൈവറില്ലാ ടാക്സി) സേവനം അബുദാബിയിൽ ആരംഭിച്ചു.
യാത്രക്കാരിൽ നിന്നും ടാക്സി സ്ഥാപനങ്ങൾ അമിതനിരക്ക് ഈടാക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ സൗദിയിൽ ടാക്സി നിരക്കുകൾ ഉയരുന്നത് നിയന്ത്രിക്കാനൊരുങ്ങുന്നു.
സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ അനുമതിയില്ലാതെ ടാക്സി സർവീസ് നടത്തിയതിന് 932 ഡ്രൈവർമാരെ പിടികൂടി. റിയാദ് എയർപോർട്ടിൽനിന്ന് അനധികൃത ടാക്സി സർവീസ് നടത്തിയതിന് പിടികൂടിയത് 379 പേരാണ്. അനധികൃത ടാക്സി സർവീസുകൾക്ക് 5000 റിയാൽ പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും.
ന്യൂഡൽഹി ∙ ഇരുചക്ര ടാക്സികൾ നിയമ വിധേയമാക്കാൻ മോട്ടർ വാഹന നിയമത്തിൽ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. മോട്ടർ വാഹന നിയമത്തിൽ ടാക്സി വാഹനങ്ങളെക്കുറിച്ചു പറയുന്ന ‘കോൺട്രാക്ട് കാരിയർ’ നിർവചനത്തിൽ ഇരുചക്രവാഹനങ്ങളെയും ഉൾപ്പെടുത്തിയ കരടു മാർഗരേഖ പൊതുജനാഭിപ്രായം തേടുന്നതിനായി ഗതാഗത മന്ത്രാലയം പുറത്തിറക്കി.
എമിറേറ്റിലെ മുഴുവൻ ടാക്സികളും പരിസ്ഥിതി സൗഹൃദമാക്കി അജ്മാൻ. 2274 ടാക്സികളാണ് സുസ്ഥിര യാത്ര വാഗ്ദാനം ചെയ്യുന്നത്.
അബുദാബി ∙ അബുദാബിയിൽ ഈ വർഷം സെൽഫ് ഡ്രൈവിങ് ടാക്സികൾ അവതരിപ്പിക്കുമെന്ന് ഊബർ. റൈഡ്-ഹെയ്ലിങ് കമ്പനി ചൈനയുടെ വി–റൈഡുമായി സഹകരിച്ചാണ് അതിന്റെ പ്ലാറ്റ്ഫോമിൽ സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങൾ അവതരിപ്പിക്കുന്നത്. ഇത് ഈ വർഷം അവസാനം യുഎഇയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉൗബർ ആപ്പ് വഴി വി–റൈഡിന്റെ
അബുദാബി ∙ ടാക്സി ബുക്കിങ്ങിന് പുതിയ ആപ്പ് യാങ്കോ (Yango app) പുറത്തിറക്കി അബുദാബി.
കൊച്ചി∙ ഓൺലൈൻ ടാക്സി കമ്യൂണിറ്റി എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡ്രൈവർമാർ ഇന്നു നടത്തുന്ന സംസ്ഥാന പണിമുടക്കിന് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (ഒടിഡിയു) പിന്തുണ അറിയിച്ചു. ഓൺലൈൻ ടാക്സി കമ്പനികൾ നടത്തുന്ന തൊഴിൽ ചൂഷണവും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കണമെന്നു സംഘടന ആവശ്യപ്പെട്ടു.
കോട്ടയം∙ ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം കടുക്കുന്നു. സർക്കാർ തീരുമാനം വൻകിട കോർപ്പറേറ്റുകളെ സഹായിക്കാനാണെന്നാണു പ്രധാന ആരോപണം. ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് അനുവദിക്കുന്നതോട യൂബർ, ഓലെ, റാപ്പിഡോ പോലുള്ള വൻകിട കമ്പനികൾ യഥേഷ്ടം നിരത്തുകളിൽ ഇറങ്ങുമെന്നും ഇതു പരമ്പരാഗത ഓട്ടോ തൊഴിലാളികളുടെ വയറ്റത്തടിക്കുമെന്നുമാണു സംഘടനകൾ വാദിക്കുന്നത്.
Results 1-10 of 60