Activate your premium subscription today
Friday, Mar 21, 2025
വാഷിംഗ്ടൺ ഡിസി :വൈസ് പ്രസിഡന്റ് കമലാ ഹാരിസ് വൈറ്റ് ഹൗസിൽ ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗയുമായി കൂടിക്കാഴ്ച നടത്തി....
മൈക്രോസോഫ്റ്റിൽ സത്യ നദെല്ല, ഗൂഗിളിൽ സുന്ദർ പിച്ചൈ, ട്വിറ്ററിൽ പരാഗ് അഗർവാൾ, അഡോബിയിൽ ശന്തനു നാരായൻ, കൂടാതെ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് തുടങ്ങി ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തി നിൽക്കുന്ന റിഷി സുനക് ഉൾപ്പെടെ ഇന്ത്യക്കാരുടെ യശസ്സ് വാനോളമെത്തിച്ചവരുടെ എണ്ണം ചെറുതൊന്നുമല്ല. സാധ്യമല്ലെന്ന് ഓരോ ഇന്ത്യക്കാരനും കരുതിയ ഇടങ്ങളിലെല്ലാം നമ്മുടെ കയ്യൊപ്പു പതിഞ്ഞുകഴിഞ്ഞു. മേൽപ്പറഞ്ഞവർക്കൊപ്പം ഇനി ഒരു പേരു കൂടി ചേർക്കാം– അജയ് ബാംഗ.
വാഷിങ്ടൻ∙ ലോക ബാങ്കിന്റെ അടുത്ത പ്രസിഡന്റായി ഇന്ത്യൻ വംശജനായ അജയ് ബാംഗയെ തിരഞ്ഞെടുത്തു. ലോക ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അജയ് ബാംഗയോടൊപ്പം പ്രവർത്തിച്ച് മുന്നോട്ടുപോകുമെന്ന് ലോക ബാങ്ക് ബോർഡ് അറിയിച്ചു. അഞ്ച് വർഷത്തേക്കാണ്
വാഷിങ്ടൻ∙ ലോക ബാങ്കിന്റെ അധ്യക്ഷസ്ഥാനത്തേക്കു നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജൻ അജയ് ബംഗയ്ക്ക് കോവിഡ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി നിർമല സീതാരാമനെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും കാണാനിരിക്കെയാണ് ബംഗയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ നടന്ന കോവിഡ് പരിശോധനയിലാണ്
അമേരിക്കൻ ബഹുരാഷ്ട്ര ബാങ്കിലെ ഉന്നതങ്ങളിലാണ് മലയാളിക്ക് ജോലി. ഒരു ഡിവിഷന്റെ ടീം ലീഡറാണത്രെ. പഴയ കാലത്ത് ടീം ലീഡർ പോലുള്ള തസ്തികകൾ അങ്ങ് യൂറോപ്പിലോ, അമേരിക്കയിലോ ഏതെങ്കിലും സായിപ്പിനു മാത്രമായിരുന്നു. ടീമിലുള്ളവർ ഇന്ത്യയിലും. തല അങ്ങും വാൽ ഇങ്ങും. ഇപ്പോൾ നേരേ തിരിച്ചായെന്നാണു പറയുന്നത്. ടീം ലീഡർ
2009ൽ സിറ്റിബാങ്ക് പോലൊരു വമ്പൻ പ്രസ്ഥാനത്തിന്റെ സിഇഒ ആകാൻ നിങ്ങൾക്കൊരു ഓഫറുണ്ടെന്നു കരുതുക. അത് കളഞ്ഞിട്ട് 5,000 ജീവനക്കാർ മാത്രമുള്ള ഒരു ചെറിയ കമ്പനിയായ മാസ്റ്റർകാർഡിലേക്ക് പോകുമോ? ഇല്ലെന്നായിരിക്കും 90 ശതമാനത്തിന്റെയും ഉത്തരം. എന്നാൽ അജയ് ബാംഗയുടെ ഉത്തരം 'യെസ്' എന്നായിരുന്നു. ആ 'യെസി'ൽ ബിസിനസ് ലോകം ഞെട്ടിത്തരിച്ചു. പക്ഷേ കൃത്യമായ കാരണം ബാംഗയ്ക്കുണ്ടായിരുന്നു. പുണെ സ്വദേശിയായ അജയ് ബാംഗ ലോക ബാങ്കിന്റെ തന്നെ മേധാവിയാകുമ്പോൾ ആ തീരുമാനങ്ങൾ ശരിയായിരുന്നുവെന്നു കാലം തന്നെ തെളിയിക്കുന്നു. 13 വർഷം ജോലി ചെയ്ത ശേഷം സിറ്റിബാങ്കിലെ മൂന്നിൽ രണ്ട് ഭാഗം ജീവനക്കാരുടെയും മേധാവിയായിരുന്ന സമയത്താണ് മാസ്റ്റർകാർഡിലേക്ക് ബാംഗ ചുവടുവയ്ക്കുന്നത്. അന്ന് സിറ്റിബാങ്കിന്റെ തലപ്പത്തുള്ള പലരും ബാംഗ അടുത്ത സിഇഒ ആകുമെന്ന് പരസ്യമായി സൂചനയും നൽകിയിരുന്നു. എന്നിട്ടും ബാംഗ പോയി. ബാങ്കിങ് രംഗത്ത് വർധിച്ചുവരുന്ന നിയന്ത്രണങ്ങൾ മൂലം ചുരുങ്ങുന്ന ഒരു കരിയറിനു പകരം ഇന്നവേഷനുള്ള സ്പേസ് വേണമെന്ന താൽപര്യത്തോടെയാണ് സിറ്റിബാങ്ക് സിഇഒ സ്ഥാനം വേണ്ടെന്നുവച്ച് അദ്ദേഹം പടിയിറങ്ങിയത്. കരിയറിലാകെ ഇത്തരം ധീരമായ തീരുമാനങ്ങളാണ് ബാംഗയെ നയിച്ചത്. അതുകൊണ്ടുതന്നെ ബാംഗയെ അറിയാവുന്നവരാരും, അദ്ദേഹത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തതിൽ അമ്പരക്കാനിടയില്ല. ആരാണ് അജയ് ബാംഗ? എന്താണ് ഈ അറുപത്തിമൂന്നുകാരന്റെ ജീവിതകഥ? വികസ്വര രാജ്യങ്ങൾക്ക് വായ്പകളും മറ്റു സാമ്പത്തിക സഹായങ്ങളും നൽകുന്ന ആഗോള ധനകാര്യ സ്ഥാപനമായ ലോകബാങ്കിന്റെ തലപ്പത്തേക്ക് ബാംഗ എത്തുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒരു യാത്ര...
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.