ലോകബാങ്കിന്റെ കൈ പിടിച്ച് ‘ഇന്ത്യയുടെ’ ബാംഗ; പ്രതീക്ഷയോടെ പാക്, ലങ്ക; വെല്ലുവിളികൾ ഏറെ

Mail This Article
×
മൈക്രോസോഫ്റ്റിൽ സത്യ നദെല്ല, ഗൂഗിളിൽ സുന്ദർ പിച്ചൈ, ട്വിറ്ററിൽ പരാഗ് അഗർവാൾ, അഡോബിയിൽ ശന്തനു നാരായൻ, കൂടാതെ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് തുടങ്ങി ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തി നിൽക്കുന്ന റിഷി സുനക് ഉൾപ്പെടെ ഇന്ത്യക്കാരുടെ യശസ്സ് വാനോളമെത്തിച്ചവരുടെ എണ്ണം ചെറുതൊന്നുമല്ല. സാധ്യമല്ലെന്ന് ഓരോ ഇന്ത്യക്കാരനും കരുതിയ ഇടങ്ങളിലെല്ലാം നമ്മുടെ കയ്യൊപ്പു പതിഞ്ഞുകഴിഞ്ഞു. മേൽപ്പറഞ്ഞവർക്കൊപ്പം ഇനി ഒരു പേരു കൂടി ചേർക്കാം– അജയ് ബാംഗ.