അജയ് ബാംഗ അടുത്ത ലോക ബാങ്ക് പ്രസിഡന്റ്; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
Mail This Article
വാഷിങ്ടൻ∙ ലോക ബാങ്കിന്റെ അടുത്ത പ്രസിഡന്റായി ഇന്ത്യൻ വംശജനായ അജയ് ബാംഗയെ തിരഞ്ഞെടുത്തു. ലോക ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അജയ് ബാംഗയോടൊപ്പം പ്രവർത്തിച്ച് മുന്നോട്ടുപോകുമെന്ന് ലോക ബാങ്ക് ബോർഡ് അറിയിച്ചു. അഞ്ച് വർഷത്തേക്കാണ് നിയമനം. ജൂൺ 2നു നിലവിലെ പ്രസിഡന്റ് ഡേവിഡ് മാൽപാസിൽനിന്നു ബാംഗ അധികാരം ഏറ്റെടുക്കും.
25 അംഗ എക്സിക്യുട്ടീവ് ബോർഡ് വോട്ടെടുപ്പിലൂടെയാണ് അജയ് ബാംഗയെ തിരഞ്ഞെടുത്തത്. മാസ്റ്റർകാർഡ് സിഇഒ ആയിരുന്നു അറുപത്തിമൂന്നുകാരനായ ബാംഗ. ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ നാമനിർദേശം ചെയ്തത്. ബാംഗ മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.
English Summary: Ajay Banga Confirmed As Next World Bank President