Activate your premium subscription today
Saturday, Mar 22, 2025
ബെംഗളൂരു ∙ കർണാടകയിൽ ബീയർ വില 10 രൂപ മുതൽ 30 രൂപ വരെ കൂടിയേക്കും. വീര്യത്തിന്റെ അടിസ്ഥാനത്തിൽ 3 നികുതി സ്ലാബുകൾ ഏർപ്പെടുത്തുന്നതോടെയാണു വിലവർധന. പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില 25% വരെ കുറച്ചതിനു പിന്നാലെയാണിത്. 2023–24 സാമ്പത്തിക വർഷത്തിൽ ബീയർ വിൽപനയിലൂടെ 5703 കോടി രൂപയാണു സർക്കാരിനു ലഭിച്ചത്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് കൊടുക്കാനുള്ള സർക്കാർ നീക്കം വിവാദത്തിലേക്ക്. 2023ൽ അബ്കാരി നിയമത്തിൽ ഭേദഗതി നടത്തിയപ്പോൾ കർഷകരെ സഹായിക്കാൻ കേരളത്തിലെ പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കുന്നതിന് പ്രോൽസാഹനം നൽകുമെന്നു പറഞ്ഞിരുന്നു. വൻകിട മദ്യക്കമ്പനികളെ മാറ്റി നിർത്തുന്നതിനും പ്രാദേശിക കാർഷിക തൊഴിലും വരുമാനവും കൂട്ടുന്നതിനും ലക്ഷ്യംവച്ചുള്ള പദ്ധതിയെന്നാണ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം∙ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനെ സംബന്ധിച്ച ശുപാർശ ജിഎസ്ടി വകുപ്പ് സമർപ്പിച്ചെങ്കിലും ഉടനെ തീരുമാനമുണ്ടാകാനിടയില്ല. നികുതി ഈടാക്കുന്നതിലാണു പ്രധാന ആശയക്കുഴപ്പം. വിദേശമദ്യത്തിന്റെ നികുതി ഈടാക്കണമെന്നാണു ജിഎസ്ടി വകുപ്പിന്റെ ശുപാർശ. ഇതു പ്രായോഗികമാണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. നികുതിയെ സംബന്ധിച്ചു പല അഭിപ്രായങ്ങൾ രൂപപ്പെട്ടിട്ടുള്ളതിനാൽ ചർച്ചകൾ തുടരുന്നു. 20% ആൽക്കഹോൾ കണ്ടന്റ് അടങ്ങിയ മദ്യത്തിന് അനുമതി നൽകാനാണു ശുപാർശ.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് വൻകിട മദ്യക്കമ്പനികളെത്തുന്നു. നികുതിയിളവ് ആവശ്യപ്പെട്ട് സർക്കാരിന് കമ്പനികൾ നൽകിയ അപേക്ഷയിൽ ധനവകുപ്പ് നടപടി തുടങ്ങി. കുറഞ്ഞ ഇളവാണ് പരിഗണിക്കുന്നതെന്നും ഉദ്യോഗസ്ഥതല ചർച്ചകൾ പൂർത്തിയായെന്നും നികുതി വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് പ്രതികരിച്ചു. നിലവിൽ 400 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫുൾ ബോട്ടിൽ മദ്യത്തിന് 251% വും 400ൽ താഴെയുള്ളതിന് 241% വും ആണ് നികുതി.
ഹണ്ടർ എന്ന ബീയർ മിക്ക മലയാളിക്കും സുപരിചിതമായിരിക്കും. സോം ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ് എന്ന കമ്പനിയാണ് ഹണ്ടർ പുറത്തിറക്കുന്നത്. ഒരു വർഷം മുൻപ് സോം ഡിസ്റ്റിലറീസിന്റെ ഓഹരി വില 81 രൂപയോളമായിരുന്നു. അതായത് ഒരു ബീയറിന്റെ വില പോലും ഇല്ല. എന്നാൽ ഇപ്പോൾ ഓഹരി വില 300 രൂപയ്ക്ക് മുകളിലാണ്. ഒരു വർഷം കൊണ്ട്
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.