ADVERTISEMENT

തിരുവനന്തപുരം∙ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനെ സംബന്ധിച്ച ശുപാർശ ജിഎസ്ടി വകുപ്പ് സമർപ്പിച്ചെങ്കിലും ഉടനെ തീരുമാനമുണ്ടാകാനിടയില്ല. നികുതി ഈടാക്കുന്നതിലാണു പ്രധാന ആശയക്കുഴപ്പം. വിദേശമദ്യത്തിന്റെ നികുതി ഈടാക്കണമെന്നാണു ജിഎസ്ടി വകുപ്പിന്റെ ശുപാർശ. ഇതു പ്രായോഗികമാണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. നികുതിയെ സംബന്ധിച്ചു പല അഭിപ്രായങ്ങൾ രൂപപ്പെട്ടിട്ടുള്ളതിനാൽ ചർച്ചകൾ തുടരുന്നു. 20% ആൽക്കഹോൾ കണ്ടന്റ് അടങ്ങിയ മദ്യത്തിന് അനുമതി നൽകാനാണു ശുപാർശ. 

Read More: ആകാശംമുട്ടെ പറക്കാൻ മലയാളിയുടെ വിമാനകമ്പനി; മനോജ് ചാക്കോയുടെ ഫ്ലൈ 91നു എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ്

വീര്യം കുറഞ്ഞ മദ്യത്തിനു വീര്യം കൂടിയ മദ്യത്തിന് ഈടാക്കുന്ന നികുതി ഏർപ്പെടുത്താനാകില്ല. 400 രൂപയ്ക്കു മുകളിൽ അടിസ്ഥാനവിലയുള്ള മദ്യത്തിന് 251 ശതമാനമാണു വിൽപ്പന നികുതി. വീര്യം കുറഞ്ഞ മദ്യത്തിനു വിൽപ്പന നികുതി തീരെ കുറച്ചാൽ സർക്കാർ വരുമാനത്തിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. നികുതി വകുപ്പ് ഇതു ചൂണ്ടിക്കാട്ടി. ബിയറിനും ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനും ഇടയിലുള്ള ഒരു ശ്രേണിയാണു പുതുതായി രൂപപ്പെടാൻ പോകുന്നത്. ഐടി, ടൂറിസം മേഖലയിലായിരിക്കും കൂടുതൽ വിപണന സാധ്യത. നികുതി കുറച്ചാൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന കൂടാനിടയുണ്ട്. വീര്യം കൂടിയ മദ്യത്തിനു നികുതി കൂടുതലായതിനാൽ വിൽപ്പന കുറയാം. സർക്കാരിന്റെ വരുമാനം നഷ്ടപ്പെടും. അല്ലെങ്കിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന ഐടി പാർക്കുകളിലും, ടൂറിസം കേന്ദ്രങ്ങളിലും മാത്രമായി പരിമിതപ്പെടുത്തേണ്ടിവരും. ഇതിനാണ് സാധ്യത കൂടുതൽ.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി എത്രയാണെന്നു നിശ്ചയിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. ഫയൽ മന്ത്രിസഭ കാണണം. നിയമസഭയിൽ അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ലിൽ വിൽപ്പന നികുതിയുടെ ഷെഡ്യൂളിലേക്ക് ഒരു റേറ്റ് കൊണ്ടുവരണം. ഇതിനു നോട്ടിഫിക്കേഷൻ മതിയാകില്ല. പല നിർദേശങ്ങളുള്ളതിനാൽ ചർച്ച നടക്കുകയാണെന്നും അധികൃതർ പറഞ്ഞു. ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി യോഗം നടന്നു. വിജ്ഞാപനം ഉടനെ പുറത്തിറക്കാനാണ് ആലോചിക്കുന്നത്. കർശന നിബന്ധനകൾ മദ്യവിതരണത്തിന് ഏർപ്പെടുത്തും.

English Summary:

Mild Alcohol not soon in the State

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com