ADVERTISEMENT

ബെംഗളൂരു ∙ കർണാടകയിൽ ബീയർ വില 10 രൂപ മുതൽ 30 രൂപ വരെ കൂടിയേക്കും. വീര്യത്തിന്റെ അടിസ്ഥാനത്തിൽ 3 നികുതി സ്ലാബുകൾ ഏർപ്പെടുത്തുന്നതോടെയാണു വിലവർധന. പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില 25% വരെ കുറച്ചതിനു പിന്നാലെയാണിത്.‌ 2023–24 സാമ്പത്തിക വർഷത്തിൽ ബീയർ വിൽപനയിലൂടെ 5703 കോടി രൂപയാണു സർക്കാരിനു ലഭിച്ചത്.

കഴിഞ്ഞ 2 വർഷത്തിനിടെ സംസ്ഥാനത്തു ബീയർ വിൽപന ഇരട്ടിച്ചതോടെയാണു വരുമാന വർധന ലക്ഷ്യമിട്ടുള്ള നടപടി. സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റതിനു ശേഷം 2 തവണ ബീയർ വില വർധിപ്പിച്ചിട്ടുണ്ട്.

English Summary:

Karnataka Govt. Hikes Beer Prices Again, Introduces Three-Tier Tax System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com