Activate your premium subscription today
മലയാളികളുടെ ‘സ്വന്തം’ വിമാനക്കമ്പനി എന്ന പെരുമയോടെ ഈവർഷം പ്രവർത്തനം ആരംഭിക്കുന്ന എയർ കേരള (Air Kerala) എയർലൈൻസിന് പറന്നുതുടങ്ങാൻ കണ്ണൂർ വിമാനത്താവളത്തിന് (Kannur Airport) പുറമേ മൈസൂരു വിമാനത്താവളവും (Mysuru Airport).
കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനികൾ എന്ന പെരുമയുമായി എയർ കേരളയും അൽ ഹിന്ദ് എയറും 2025ന്റെ ആദ്യപകുതിയോടെ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പിൽ. കോഴിക്കോട് ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന് കീഴിലെ അൽ ഹിന്ദ് എയറും പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരളയുമാണ് ‘കേരളത്തിൽ നിന്നുള്ള വിമാനക്കമ്പനികൾ’ എന്ന സ്വപ്നം പുതുവർഷത്തിൽ സാക്ഷാത്കരിക്കാനൊരുങ്ങുന്നത്.
നിലവിൽ വിമാനടിക്കറ്റ്, ടൂർ ഓപ്പറേറ്റിങ്ങ്, ചാർട്ടേഡ് വിമാനങ്ങൾ, ഹോട്ടൽ റൂം ബുക്കിങ്, വീസ സേവനങ്ങൾ നൽകുന്ന ഗ്രൂപ്പാണ് അൽ ഹിന്ദ്. വിമാന ടിക്കറ്റ് ബുക്കിങ് രംഗത്ത് വിശാലമായ പ്രവർത്തനശൃംഖലയും ഹജ്ജ് തീർഥാടകർ ഉൾപ്പെടെ മികച്ച ഉപയോക്തൃ അടിത്തറയും കമ്പനിക്കുണ്ട്.
20,000 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് അൽ ഹിന്ദ്. വരുമാനത്തിൽ ഏതാണ്ട് 600 കോടി രൂപ പ്രതിമാസം വിമാന ടിക്കറ്റ് ബുക്കിങ് സേവനം വഴിയാണ് ലഭിക്കുന്നത്. വിമാനക്കമ്പനിക്ക് സുരക്ഷാ അനുമതി (സെക്യൂരിറ്റി ക്ലിയറൻസ്) ഉൾപ്പെടെ 95 ശതമാനം അനുമതിയും ലഭിച്ചുകഴിഞ്ഞു.
Results 1-4