Activate your premium subscription today
ജൂൺ 2016. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തോടു ചേർന്ന വിശാലമായ അറീന കാണികളെക്കൊണ്ടു നിറഞ്ഞൊഴുകിയ സായാഹ്നം. ആടയാഭരണങ്ങളുടെ ആർഭാടത്തോടെയും ആകർഷകമായ ആകാരസൗഷ്ഠവത്തോടെയും വേദിയിലേക്ക് അവൾ കടന്നുവരുമ്പോൾ അറീനയെ പ്രകമ്പനംകൊള്ളിച്ച് ആരാധകസഹസ്രത്തിന്റെ ഹർഷാരവം. അതു റൂജയായിരുന്നു. ഞൊടിയിടയിൽ കോടികൾ നേടിയും, കോടികൾ നേടാമെന്ന പ്രലോഭനത്തിലൂടെ ലോകമെങ്ങുമായി ലക്ഷങ്ങളെ ആരാധകരായും അനുയായികളായും മാറ്റുകയും ചെയ്ത ‘ക്രിപ്റ്റോകറൻസി ക്വീൻ’. റൂജ ഇഗ്നാതോവ സ്വന്തം നിലയിൽ വിളംബരം ചെയ്തതാണ് അതിനോടകം പ്രചാരത്തിലായിക്കഴിഞ്ഞ ‘ക്രിപ്റ്റോ ക്വീൻ’ എന്ന വിശേഷണം. റൂജ ജന്മം നൽകിയ ‘വൺകോയിൻ’ എന്ന ക്രിപ്റ്റോകറൻസിയിൽ വിശ്വാസമർപ്പിച്ചു ലക്ഷങ്ങൾ നിക്ഷേപിച്ച സദസ്യർക്കു കൂടുതൽ പ്രതീക്ഷ പകരുന്നതായിരുന്നു അന്ന് അവരിൽനിന്നുണ്ടായ വാഗ്ദാനങ്ങൾ. ‘രണ്ടു വർഷത്തിനപ്പുറം ബിറ്റ്കോയിനെപ്പറ്റി സംസാരിക്കാൻ ആരുമുണ്ടാകില്ല’ എന്നുപോലും പ്രവചിച്ച റൂജ ‘ബിറ്റ്കോയിൻ കില്ലർ’ എന്നാണു വൺകോയിനെ വിശേഷിപ്പിച്ചത്.
തിരുവനന്തപുരം ∙ ക്രിപ്റ്റോ കറൻസി വഴിയുള്ള സാമ്പത്തിക കൈമാറ്റം അറിയിക്കുന്ന നിരീക്ഷണ ടൂൾ ‘ചെയിൻ അനാലിസിസ്’ 45 ലക്ഷം രൂപയ്ക്കു കേരള പൊലീസ് സ്വന്തമാക്കി. പണം ക്രിപ്റ്റോയിലേക്കു മാറ്റിയാൽ തിരികെ കിട്ടാത്ത സ്ഥിതിക്കും മാറ്റം വരും. നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) എന്നിവയാണ് ഈ ടൂൾ ഉപയോഗിക്കുന്നത്.
ഡോണൾഡ് ട്രംപിന്റെ ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ്, ക്രിപ്റ്റോകറൻസി ട്രേഡിങ് സ്ഥാപനമായ ബക്റ്റിനെ (Bakkt) ഏറ്റെടുക്കാനുള്ള ചർച്ചകൾ ആരംഭിച്ചെന്ന വാർത്തകളും ക്രിപ്റ്റോകറൻസികൾക്ക് കരുത്തായിട്ടുണ്ട്.
ഒളിഞ്ഞിരിക്കുന്ന അവസരങ്ങൾ കണ്ടെത്തി ഉപയോഗിക്കുന്നവർക്ക് സമ്പത്ത് കുന്നുകൂടുന്ന അനുഭവങ്ങൾ ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ വെറും 20 ദിവസം കൊണ്ട് 1100 ഡോളർ നിക്ഷേപം 10.62 ലക്ഷം ഡോളറാക്കി മാറ്റിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ക്രിപ്റ്റോ വിപണി കൃത്യമായി ഉയരുമെന്ന കണക്കുകൂട്ടലാണ് ഒരു ക്രിപ്റ്റോ
ക്രിപ്റ്റോ കറൻസികൾക്ക് നികുതി ഇളവ് ഏതൊക്കെ രാജ്യങ്ങളിൽ? ക്രിപ്റ്റോ കറൻസികളിൽ ചുമത്തുന്ന നികുതികൾ ഓരോ രാജ്യത്തും ഓരോ രീതിയിലാണ്.ചില രാജ്യങ്ങൾ ക്രിപ്റ്റോ കറൻസികൾക്ക് വാറ്റ്(വാല്യൂ ആഡ്ഡ് ടാക്സ്) ചുമത്തുന്നുണ്ട്. ക്രിപ്റ്റോയിൽ നിന്നുള്ള മൂലധന നേട്ടത്തിന് 20 ശതമാനം നികുതി ചുമത്തിയാൽ ആഗോളതലത്തിൽ 100
നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ക്രിപ്റ്റോ വ്യവസായത്തെ പരിപോഷിപ്പിക്കാൻ ട്രംപ് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ.പുതിയ ഒരു ക്രിപ്റ്റോകറൻസി ബിസിനസ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച സൂചന
ഇന്ത്യയുടെ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിലൊന്നായ വസിർഎക്സിൽ (WazirX) നിന്ന് സുരക്ഷാപ്പൂട്ടുകൾ പൊളിച്ച് തട്ടിയെടുത്ത 230 മില്യൺ ഡോളറിൽ (ഏകദേശം 2,000 കോടി രൂപ) മുന്തിയപങ്കും ഹാക്കർമാർ മറ്റ് ക്രിപ്റ്റോകളിലേക്ക് തരംമാറ്റി. നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും തട്ടിച്ച തുക വീണ്ടെടുക്കാൻ
രാജ്യാന്തരതലത്തിൽ ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ (Bitcoin) വില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 60,000 ഡോളർ (ഏകദേശം 50 ലക്ഷം രൂപ) കടന്നു. നിലവിൽ 2.7 ശതമാനം ഉയർന്ന് 60,160 ഡോളറിലാണ് വിലയുള്ളത്. ഇക്കഴിഞ്ഞ മാർച്ചിൽ റെക്കോഡ് 74,000 ഡോളർ (61.8 ലക്ഷം രൂപ) വരെയെത്തിയ വില
ക്രിപ്റ്റോകറൻസികളിൽ നിന്നുള്ള ആദായത്തിന് ഇന്ത്യയിൽ നികുതി ചുമത്തുന്നുണ്ടെങ്കിലും അവയെ പൂർണമായും സർക്കാർ അംഗീകരിക്കുന്നില്ല. കൂടാതെ അവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ രാജ്യത്തു വർധിക്കുകയുമാണ്. 2024-ന്റെ തുടക്കത്തിൽ, നിയമങ്ങൾ പാലിക്കാത്തതിന് ബിനാൻസ്, കുക്കോയിൻ, ഹൂബി, ക്രാക്കൻ, ഗേറ്റ്.ഐഒ,
Results 1-10 of 52