Activate your premium subscription today
ന്യൂഡൽഹി ∙ സർക്കാരിൽനിന്നു നേട്ടം പ്രതീക്ഷിച്ചായിരുന്നു വൻകിട കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടുകൾ നൽകിയതെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി 22നു വാദം കേൾക്കും. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പമായിരിക്കും ഇതും പരിഗണിക്കുകയെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു പുതിയ സർക്കാർ അധികാരത്തിലേറിയിരിക്കുകയാണ്.ഈ പ്രക്രിയയ്ക്ക് മൊത്തം എന്ത് ചെലവു വന്നു എന്നത് നിർണായകമായ ചോദ്യമാണ്. 543 പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി 45 ദിവസങ്ങളിലും ഏഴ് ഘട്ടങ്ങളിലുമായി ഏപ്രിൽ മുതൽ ജൂൺ വരെ നീണ്ടു നിന്ന
ന്യൂഡൽഹി ∙ അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയ സുപ്രീം കോടതിയുടെ നടപടിയെ ലോക്സഭാ തിരഞ്ഞെടുപ്പു നീതിപൂർവമാക്കാനുള്ള ഇടപെടലെന്നു വ്യാഖ്യാനിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാതികളിൽ വേഗത്തിൽ നടപടിയെടുക്കാൻ മടിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷന് ആലോചനയ്ക്കു വകനൽകുന്നതുമാണു കോടതിയുടെ
ന്യൂഡൽഹി ∙ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി സർക്കാർ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പരാമർശത്തെച്ചൊല്ലി രാഷ്ട്രീയവിവാദം. ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സുപ്രീം കോടതി വിധിച്ചതാണെന്നും പൊതുജനത്തിൽനിന്നു 4 ലക്ഷം കോടി രൂപ തട്ടിയെടുത്ത കൊള്ള തുടരാനാണു ബിജെപിയുടെ ശ്രമമെന്നും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി.
ന്യൂഡൽഹി∙ അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കൂടുതൽ ചർച്ചകൾക്കുശേഷം മാറ്റങ്ങളോടെയാകും ബോണ്ട് തിരികെ കൊണ്ടുവരികയെന്ന് അവർ വ്യക്തമാക്കി. ഒരു ഇംഗ്ലിഷ് ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നിർമല സീതാരാമന്റെ പ്രതികരണം.
ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറുന്ന ഇലക്ട്റൽ ബോണ്ട്, പണച്ചാക്കുകൾ നൽകിയിരുന്ന പഴയ സമ്പ്രദായത്തേക്കാൾ നല്ലതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പൗരന്മാർക്കോ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്കോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വാങ്ങാനും, ഒരു രാഷ്ട്രീയ പാർട്ടിക്ക് നൽകാനും കഴിയുന്ന
കോഴിക്കോട്∙ ഇലക്ടറൽ ബോണ്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ഇലക്ടറൽ ബോണ്ടിനെ ‘കൊള്ളയടിക്കൽ’ എന്ന മലയാള പദം ഉപയോഗിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. കോഴിക്കോട് കൊടിയത്തൂരിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് രാഹുലിന്റെ
ന്യൂഡൽഹി∙ പ്രവർത്തനമാരംഭിച്ച് 3 വർഷം പോലും തികയും മുൻപ് ഇരുപതോളം കമ്പനികൾ നിയമവിരുദ്ധമായി 103 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായി റിപ്പോർട്ട്. കമ്പനി നിയമം അനുസരിച്ച് 3 വർഷമാകാത്ത കമ്പനികൾക്ക് നേരിട്ടോ അല്ലാതെയോ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിനു വിലക്കുണ്ട്. കടലാസുകമ്പനികൾ രാഷ്ട്രീയ സംഭാവന നൽകുന്നതു തടയാനാണിത്. ഇതു ലംഘിച്ച് ഇരുപതോളം കമ്പനികൾ സംഭാവന നൽകിയെന്നാണ് റിപ്പോർട്ട്. ഈ ചട്ടം ലംഘിച്ചാൽ 6 മാസം വരെ തടവും സംഭാവന നൽകിയ തുകയുടെ 5 മടങ്ങ് വരെ പിഴയും ലഭിക്കാം.
ന്യൂഡൽഹി ∙ ഗുജറാത്തിലെ ദലിത് കർഷക കുടുംബത്തെ കബളിപ്പിച്ച് 11 കോടിയിലേറെ രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിപ്പിച്ചതായി പരാതി. ഇതിൽ 10 കോടി രൂപ ബിജെപിയും ഒരു കോടി രൂപയിലേറെ ശിവസേനയും പണമാക്കി മാറ്റിയതായി ‘ദ് ക്വിന്റ്’ വാർത്താപോർട്ടൽ റിപ്പോർട്ട് ചെയ്തു. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള വെൽസ്പൺ എന്റർപ്രൈസസ് എന്ന കമ്പനിയിലെ ഉദ്യോഗസ്ഥരാണു കബളിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
കൊല്ലം ∙ ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ് നയമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്നടക്കം സംഭാവനകൾ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ രേഖകൾ ഷിബു ബേബിജോൺ പുറത്തുവിട്ടു.
Results 1-10 of 74