Activate your premium subscription today
2022–23 വർഷത്തെ ഗാർഹിക ഉപഭോഗച്ചെലവിനെക്കുറിച്ച് എൻഎസ്എസ്ഒ (നാഷനൽ സാംപിൾ സർവേ ഓഫിസ്) നടത്തിയ സർവേയുടെ ഫലം ഒടുവിൽ പുറത്തുവന്നിരിക്കുന്നു. ഈ കണ്ടെത്തലുകളിൽനിന്നു കേരളത്തിന് ഏറെ പഠിക്കാനും തിരുത്താനുമുണ്ട്. തീൻമേശയിൽനിന്നുതന്നെ നമുക്ക് തുടങ്ങാം. കേരളത്തിലെ ഗ്രാമീണർ 39 ശതമാനവും നഗരവാസികൾ 36 ശതമാനവും തുക ചെലവഴിക്കുന്നതു ഭക്ഷണത്തിനാണെന്നു സർവേ വ്യക്തമാക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും വച്ച് ഏറ്റവും താഴ്ന്ന നിരക്കാണിത്. ദേശീയ ശരാശരി യഥാക്രമം 46, 39 ശതമാനം വീതമാണ്. ഭക്ഷണത്തിനു ചെലവിടുന്ന തുകയുടെ ശതമാനം എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞുവരുന്നു. ധാന്യത്തിനായി ഗ്രാമങ്ങളും നഗരങ്ങളും ചെലവിടുന്ന തുക രാജ്യത്തു യഥാക്രമം അഞ്ചും നാലും ശതമാനമായി കുറഞ്ഞു. കേരളത്തിൽ ഇത് 3% ആണ്. കേരളത്തിൽ ഗ്രാമീണരുടെ പ്രതിമാസ പ്രതിശീർഷ ധാന്യഉപഭോഗം 6.6 കിലോഗ്രാമാണെങ്കിൽ നഗരവാസികളുടേത് 6.2 കിലോഗ്രാം. ദേശീയ ശരാശരിയെടുത്താൽ ഗ്രാമങ്ങളിൽ 9.61 കിലോഗ്രാമും നഗരങ്ങളിൽ 8.05 കിലോഗ്രാമും. ഈ കണക്ക് കൃഷിവകുപ്പിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ‘അരിയാഹാരം കഴിക്കുന്ന മലയാളി’യെന്ന പ്രയോഗത്തെ
ന്യൂഡൽഹി∙ കഴിഞ്ഞ 12 വർഷത്തിനിടയിൽ കേരളത്തിലെ ശരാശരി ആളോഹരി വീട്ടുചെലവിൽ ഇരട്ടി വർധന. 2011–12ൽ ഗ്രാമമേഖലകളിലെ ആളോഹരി വീട്ടുചെലവ് 2,669 രൂപയായിരുന്നത് കഴിഞ്ഞ വർഷം 5,924 രൂപയായി. നഗരമേഖലകളിൽ 3,408 രൂപയായിരുന്നത് 7,078 രൂപയുമായി. ഒരു വ്യക്തിയുടെ പ്രതിമാസ ശരാശരി ചെലവാണ് ആളോഹരി വീട്ടുചെലവ്. നാഷനൽ
കഴിഞ്ഞ ദിവസം നടത്തിയ ഒരു ട്രെയിൻ യാത്രക്കിടയിൽ അടുത്തിരുന്ന ആൾ ചെയ്ത ഫോൺവിളി ശ്രദ്ധിക്കാൻ ഇടയായി എസ്.ഐ.പി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിലുടെ നടത്തേണ്ട നിക്ഷേപത്തിന്റെ വിവരണം ആയിരുന്നു സംസാരവിഷയം. അത് കേട്ടുകൊണ്ടിരുന്നപ്പോൾ എന്നിലെ സാമ്പത്തികശാസ്ത്ര അദ്ധ്യാപിക ഉണർന്നു. ആരോടാണ്
കോവിഡ് ഉയർത്തിയ ഭീഷണിയിൽ ആടിയുലഞ്ഞ മലയാളി കുടുംബങ്ങളിലെ വിട്ടുമാറാത്ത സാമ്പത്തിക ഭീതി, ചെലവുകൾ നിയന്ത്രിച്ചേ മതിയാകൂ എന്ന തിരിച്ചറിവ് മൂന്നിൽ രണ്ടു കുടുംബങ്ങളിലുമുണ്ടാക്കി. വരും കാല സാമ്പത്തികസ്ഥിതിയെക്കുറിച്ച്, നാലിൽ മൂന്ന് കുടുംബങ്ങളിലെങ്കിലും ആശങ്കകൾ നിലനിൽക്കുന്നതായി കാണാം. വഴിപാടു പോലെ, ഫോം പൂരിപ്പിക്കുന്ന തരത്തിൽ കുടുംബ ബജറ്റ് തയാറാക്കുന്നതിന് പകരം സാമ്പത്തിക ഞെരുക്കങ്ങളെ മറികടക്കാനും മിച്ച സമ്പാദ്യം വർധിപ്പിച്ചെടുക്കുന്നതിനുമുള്ള ശക്തമായ അതിജീവന ഉപകരണങ്ങളായി ബജറ്റിനെ പ്രയോജനപ്പെടുത്താം.
കേരള സമൂഹത്തിൽ മൂന്നിൽ രണ്ടും ഇടത്തരം, സാമ്പത്തിക സ്ഥിതിയുള്ള മധ്യവർഗ കുടുംബങ്ങളാണെന്നു പറയാം. ഇവരിൽ തന്നെ ലോവർ മിഡിൽ ക്ലാസ്, അപ്പർ മിഡിൽ ക്ലാസ് എന്നിങ്ങനെയുള്ള തരംതിരിവും പ്രത്യേകതകളും പ്രകടമാണ്. മധ്യവർഗകുടുംബങ്ങളെ അടിസ്ഥാനമാക്കി ശരാശരി മാതൃകകളും ഉദാഹരണങ്ങളിലും കൂടി കുടുംബ ബജറ്റുകൾ എങ്ങനെ ലളിതമായി തയാറാക്കാമെന്ന് മനസ്സിലാക്കാം.
ആറ്റിൽ കളഞ്ഞാലും അളന്നു കളയണം, വരവറിഞ്ഞേ ചെലവു ചെയ്യാവൂ, ചെലവല്ലാ ചെലവു വന്നാൽ കളവല്ലാക്കളവും വരും തുടങ്ങിയ പഴഞ്ചൊല്ലുകൾ ഓർമപ്പെടുത്തുന്നത് കുടുംബത്തിലെ വരവുകളും ചെലവുകളും സൂക്ഷ്മതയോടെ നടത്തിക്കൊണ്ടു പോകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. അടിക്കടിയുണ്ടാകുന്ന സാമ്പത്തിക അസ്ഥിരതകളുടെയും
രാജ്യത്തിന്റെ വളർച്ചയിൽ വ്യവസായത്തിനും മറ്റും സഹായകരമാവുന്ന നിക്ഷേപങ്ങൾക്കൊപ്പം സ്ഥാനമുള്ളതാണ് സാധാരണ ജനങ്ങളുടെ സമ്പാദ്യം. എല്ലാ വർഷവും അവതരിപ്പിക്കപ്പെടുന്ന ബജറ്റിൽ സർക്കാരുകൾ മുന്നിൽ കാണുന്ന ആഭ്യന്തര മൊത്ത ഉൽപാദനത്തിനായി (ജിഡിപി) വിലയിരുത്തുന്ന വരുമാന, മുതൽമുടക്കുകളിലെ പ്രധാനപ്പെട്ട ഒരു സ്രോതസ്സുമാണ് കുടുംബങ്ങളുടെ സമ്പാദ്യം (Household savings). വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങൾ, ഓഹരിയിലുള്ള നിക്ഷേപങ്ങൾ, ഇൻഷുറൻസ് പോളിസികളിൽ അടച്ച പ്രീമിയം, പ്രോവിഡന്റ് ഫണ്ട്, കൈവശമുള്ള പണം (Currency) എന്നിവയെല്ലാം ചേർത്താണ് ഇത് നിശ്ചയിക്കുന്നത്. ഇതിന്റെ അളവ് വർധിക്കുന്നത് പൊതുവേ ജനങ്ങളുടെ ക്ഷേമവും രാജ്യത്തിന്റെ വളർച്ചയും സാക്ഷ്യപ്പെടുത്തുന്നതാണ്.
രാജ്യത്തെ ഗാർഹിക സമ്പാദ്യം പതിറ്റാണ്ടുകളായി താഴുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങളെല്ലാം തന്നെ വളരെ പ്രാധാന്യത്തോടെ കൊടുത്തിരുന്നു. എന്നാൽ ഇതിന് ഒരു വിശദീകരണം നൽകിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാറാം.ഇന്ത്യൻ കുടുംബങ്ങൾ വീടുകളും, വാഹങ്ങളും കൂടുതൽ വാങ്ങുന്നതിനാലാണ്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യം പത്തു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വിലക്കയറ്റം, ഉയര്‍ന്ന പലിശനിരക്ക്, അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതിലെ വര്‍ദ്ധന തുടങ്ങി നിരവധി ഘടകങ്ങള്‍ ഇടിവിന് കാരണമായി ആര്.ബി.ഐ
Results 1-9