Activate your premium subscription today
കൊച്ചി∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിനു സംഭവിക്കുന്ന സേവന വീഴ്ചകൾക്ക് ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉപയോഗിക്കാതെ കോടതിയെ നേരിട്ടു സമീപിക്കാനാവില്ല എന്ന നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നു എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ സംസ്ഥാന സർവീസ് പെൻഷൻകാരെ നിർബന്ധിതമായി സംസ്ഥാന സർക്കാരിന്റെ മെഡിസെപ് പദ്ധതിയിൽ അംഗങ്ങളാക്കുന്നതും അവരുടെ പെൻഷനിൽനിന്നു പ്രതിമാസം 500 രൂപ വിഹിതം പിടിക്കുന്നതും പുനഃപരിശോധിച്ചു സർക്കാർ ഉത്തരവിറക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്.
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് തുടരാൻ ധനവകുപ്പിന്റെ തീരുമാനം. പദ്ധതിയെക്കുറിച്ച് ഒട്ടേറെ വിമർശനങ്ങളും പരാതികളും ഉയരുന്നതിനാൽ പ്രീമിയം തുക ഉയർത്തുന്നതടക്കം കാതലായ മാറ്റങ്ങളോടെയാകും രണ്ടാം ഘട്ടം നടപ്പാക്കുക. നിർദേശങ്ങൾ സമർപ്പിക്കാൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ അധ്യക്ഷനായി വിദഗ്ധസമിതി രൂപീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി.
Q എന്റെ അമ്മ മെഡിസെപ് ഇന്‍ഷുറന്‍സ് ഉള്ളയാളാണ്. കഴിഞ്ഞ ജൂലൈയില്‍ പെട്ടെന്ന് കുഴഞ്ഞുവീണ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുകയും അവിടെവച്ച് തലയില്‍ ട്യൂമര്‍ കണ്ടെത്തുകയും ചെയ്തു. ട്യൂമര്‍ ശസ്ത്രക്രിയ വഴി നീക്കം ചെയ്യുകയും തുടര്‍ന്ന് കീമോ ചെയ്യുകയും ചെയ്തു. ആശുപത്രിയില്‍ കാഷ്ലെസ് സൗകര്യം ഇല്ലാത്തതിനാല്‍
കണ്ണൂർ∙ പൊലീസ് സേനയിലുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ചകൾ തിരുത്തപ്പെടണമെന്ന് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സിറ്റി ജില്ലാ സമ്മേളന റിപ്പോർട്ട്. സമൂഹം അംഗീകരിക്കാത്ത പ്രവൃത്തികൾ ചിലരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് അത്തരക്കാരെ കൂടി തിരുത്തി പോകാൻ കഴിയേണ്ടതുണ്ടെന്ന് സെക്രട്ടറി കെ.രാജേഷ് അവതരിപ്പിച്ച 52 പേജുള്ള പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. അല്ലാത്തപക്ഷം പൊലീസിന് സമൂഹത്തിൽ നിന്നു തിരിച്ചടി നേരിടേണ്ടി വരുമെന്ന് അത്തരക്കാരെ ബോധ്യപ്പെടുത്തണം.
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ പ്രീമിയം തുക കൂട്ടും. നിലവിൽ 500 രൂപയാണ് പ്രതിമാസ പ്രീമിയമായി ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും ഇൗടാക്കുന്നത്. ഇതു വർധിപ്പിക്കാതെ പദ്ധതിയുടെ രണ്ടാം ഘട്ടവുമായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നാണു സർക്കാർ വിലയിരുത്തൽ.
പല സ്കൂളുകളിലും ശമ്പളം കിട്ടാത്ത അധ്യാപകരും അനധ്യാപകരുമുണ്ട്. സർക്കാർ ജോലിയുടെ യാതൊരു ആനുകൂല്യവും കിട്ടാത്തവർ. പക്ഷേ, അവരൊന്നും ജോലി ഉപേക്ഷിച്ചിട്ടില്ല. എപ്പോഴെങ്കിലും തങ്ങൾക്കു നിയമനാംഗീകാരം ലഭിക്കും, ശമ്പളവും ആനുകൂല്യങ്ങളും കിട്ടും എന്ന പ്രതീക്ഷയിൽ അവർ ജീവിതം മുന്നോട്ടു നീക്കുന്നു. പക്ഷേ, ശമ്പളം കിട്ടാത്ത ഈ നാളുകളിലും പിടിച്ചുനിൽക്കണമല്ലോ. അതിനുവേണ്ടി അവർ പാർട്ട് ടൈം ജോലി ചെയ്യുകയാണ്. ചിലപ്പോൾ ചിലർ വയറിങ്ങിനു പോകും. ചിലപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായി രാത്രികളിൽ ഉറക്കമൊഴിക്കും. ചിലപ്പോൾ, ഡ്രൈവറാകും. കോച്ചിങ് ക്ലാസുകളും ട്യൂഷനും എടുക്കും. അറിയാവുന്ന പണിയെല്ലാം ചെയ്യും. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകൾ നടപ്പാക്കുന്നതിലെ കാലതാമസം മൂലമാണ് ഇവർക്കെല്ലാം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയത്. നൂറോ ഇരുന്നൂറോ അല്ല, സംസ്ഥാനത്തെ 20,000ത്തോളം വരുന്ന എയ്ഡഡ് മേഖലയിലെ അധ്യാപക–അനധ്യാപകർക്കാണു ശമ്പളം മുടങ്ങിയിട്ടുള്ളത്. 2018 മുതൽ ഇതുവരെ നിയമനാംഗീകാരം ലഭിക്കാത്ത, താൽക്കാലിക നിയമനാംഗീകാരം ലഭിച്ച പലർക്കും
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് മൂന്നാം വർത്തിലേക്ക് പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ ഡാറ്റയിൽ തിരുത്തലുകൾ വരുത്താൻ അവസരം. പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കാനും നിലവിലുള്ളവ ഒഴിവാക്കാനും ആവശ്യപ്പെടാം. ജൂൺ 10 നു മുൻപ് ഇതിനുള്ള അപേക്ഷ നൽകണം. വിവിധ സർക്കാർ
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ മുഴുവൻ പാക്കേജും ലഭിക്കാനായി, പുതുതായി സർവീസിൽ പ്രവേശിക്കുന്നവരും പദ്ധതി നടപ്പാക്കിയതു മുതലുള്ള പ്രീമിയം അടയ്ക്കണമെന്ന് ധനവകുപ്പ് ഉത്തരവ്. എങ്കിൽ മാത്രമേ അവയവമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെ എല്ലാ പാക്കേജുകളുടെയും ആനുകൂല്യങ്ങൾ ലഭ്യമാകൂ.
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലെ ക്ലെയിം തുക 1,000 കോടി രൂപ കവിഞ്ഞു. 3 വർഷത്തേക്കാണ് ഇൻഷുറൻസ് കമ്പനി സർക്കാരുമായി കരാർ ഒപ്പിട്ടത്. ഓരോ വർഷവും 500 കോടി രൂപയാണ് ഇൻഷുറൻസ് കമ്പനിക്കു സർക്കാർ നൽകുക. ഒരു വർഷവും 4 മാസവും ആയപ്പോൾത്തന്നെ ക്ലെയിം തുക പ്രതീക്ഷിച്ചതിനെക്കാൾ വളരെ ഉയർന്നതിനാൽ പദ്ധതി തങ്ങൾക്കു നഷ്ടക്കച്ചവടമാണെന്ന് ഇൻഷുറൻസ് കമ്പനി നേരത്തേ സർക്കാരിനെ അറിയിച്ചിരുന്നു. ക്ലെയിം വൻ തോതിൽ ഉയരുന്നതിനാൽ പ്രീമിയം തുക വർധിപ്പിക്കണമെന്നു കമ്പനി വീണ്ടും ആവശ്യപ്പെടും.
Results 1-10 of 92