Activate your premium subscription today
Friday, Mar 21, 2025
കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു ഒരാഴ്ച പിന്നിട്ടിട്ടും രാഷ്ട്രീയ ചർച്ചകൾ അവസാനിച്ചിട്ടില്ല. പ്രതീക്ഷിച്ച സ്ഥാനങ്ങൾ പാർട്ടിയിൽ ലഭിക്കാതിരുന്ന നേതാക്കളുടെ നീരസത്തിൽ തുടങ്ങിയ ചർച്ചകൾ ഇപ്പോഴും തുടരുന്നു. എന്നാൽ സമ്മേളനത്തിനു അകത്ത് വിമർശനങ്ങൾ കുറവായിരുന്നു എന്ന പ്രത്യേകതയ്ക്കും കൊല്ലം സാക്ഷിയായി. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രത്യേകതകൾ, പാർട്ടി നേതൃത്വത്തിലും സർക്കാരിലും സമ്മേളനം വരുത്തുന്ന മാറ്റങ്ങൾ വിശകലനം ചെയ്ത പ്രീമിയം ലേഖനം മികച്ച ശ്രദ്ധ നേടി. അതേസമയം തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം പുതിയ തലത്തിലേക്ക് കടന്നു. കേന്ദ്രം ഊന്നൽ നൽകുന്ന ത്രിഭാഷ നയം എന്താണ്? എന്തുകൊണ്ടു ഇതിനെ തമിഴ്നാട് എതിര്‍ക്കുന്നു? അയലത്തെ ഭാഷായുദ്ധത്തിന്റെ ചരിത്രപരവും രാഷ്ട്രീയ കാരണങ്ങളും വിവരിച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങൾക്കും അപ്പുറം തമിഴ്നാട് എന്തുകൊണ്ടു ഹിന്ദിയെ എതിർക്കുന്നു എന്നതിന്റെ ചരിത്രവും ഈ ലേഖനം വിശദമാക്കി. റഷ്യ– യുക്രെയ്ൻ യുദ്ധം എന്നന്നേയ്ക്കുമായി അവസാനിക്കും എന്ന പ്രതീക്ഷ നല്‍കുകയാണ് ഇപ്പോൾ. അതേസമയം യുക്രെയ്നിനൊപ്പം അടിയുറച്ചുനിന്ന യുഎസ്, ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ കാലുമാറിയത് ആശങ്കയോടെയാണ് യൂറോപ്പ് കാണുന്നത്. റഷ്യ– യുക്രെയ്ൻ യുദ്ധം നാൾവഴികളിൽ പ്രാധാന്യത്തോടെ മനോരമ ഓൺലൈൻ പ്രീമിയം നൽകിയിരുന്നു. ഡോ.കെ.എൻ.രാഘവൻ കൈകാര്യം ചെയ്യുന്ന ‘ഗ്ലോബൽ കാൻവാസ്’ കോളത്തിലും പോയവാരം റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ യുഎസിന്റെ നയം മാറ്റമാണ് ചർച്ചയായത്.
സിബില്‍ സ്കോര്‍ ആവശ്യമില്ലാതെ കേന്ദ്രസര്‍ക്കാരിന്റെ മുദ്ര പദ്ധതിയിലൂടെ തല്‍ക്ഷണം വായ്പ ലഭിക്കുമെന്ന അവകാശവാദത്തോടെ ഒരു ലിങ്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, അതിൽ ചോദിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ ഉടന്‍ പണം ലഭിക്കുമെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്.
പെരിന്തൽമണ്ണ ∙ പാതിവില തട്ടിപ്പു നടത്തിയ നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ സംസ്ഥാന ഓഫിസ് 2023 ഓഗസ്റ്റ് 20ന് ഉദ്ഘാടനം ചെയ്തത് മന്ത്രി വി.ശിവൻകുട്ടിയെന്ന് നജീബ് കാന്തപുരം എംഎൽഎ. മന്ത്രിയുടെ പ്രസംഗത്തിന്റെ വിഡിയോയും പുറത്തുവിട്ടു. മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാനെന്ന നിലയിൽ എംഎൽഎക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. ‘നമ്മുടെ അനന്തു എനിക്ക് നല്ലവണ്ണം ബന്ധമുള്ള കക്ഷിയാണെ’ന്ന് മന്ത്രി പ്രസംഗത്തിൽ പറയുന്നു. റിട്ട.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരും ആനന്ദ കുമാർ സാറും ഇതിന്റെ തലപ്പത്തുണ്ട് എന്നതാണ് തന്റെ ഉറപ്പെന്നും പറയുന്നു.
കൊച്ചി∙ ഹോംസ്റ്റേകൾക്കു മുദ്ര വായ്പ നൽകുമെന്ന പ്രഖ്യാപനം ഏറ്റവും പ്രയോജനപ്പെടുക കേരളത്തിന്. നിലവിൽ ഹോംസ്റ്റേകൾക്ക് പ്രത്യേക വായ്പാ പദ്ധതികളില്ല. മറ്റേതു ബാങ്ക് വായ്പയും എടുക്കുംപോലെ മാത്രം. കേരള ബാങ്ക് മാത്രം 10% നിരക്കിൽ വായ്പ നൽകുന്നു. മുദ്ര വായ്പയാകട്ടെ ഒരു കോടി വരെ ലഭിക്കും. ഹോംസ്റ്റേകളിൽ പരമാവധി 6 മുറികൾ വരെയാണ് അനുവദനീയമെന്നതിനാൽ പരമാവധി 10 ലക്ഷം മതിയാകും മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്താൻ. ഹോംസ്റ്റേകൾ അംഗീകാരം നേടാൻ 8 തരം രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. പിന്നീട് ടൂറിസം വകുപ്പിന്റെ പരിശോധനയുമുണ്ട്. വാടകയ്ക്കെടുത്തു നടത്തുന്നതും അംഗീകാരമില്ലാത്തതുമായ ഹോംസ്റ്റേകളിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്ന് ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി (ഹാറ്റ്സ്) ഡയറക്ടർ ശിവദത്തൻ ചൂണ്ടിക്കാട്ടി.
കൊച്ചി ∙ ഹോംസ്റ്റേകൾക്കു മുദ്ര വായ്പ അനുവദിക്കാനുള്ള ബജറ്റ് തീരുമാനത്തിനു കയ്യടിച്ച് ടൂറിസം മേഖല. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിൽ വലിയ മാറ്റത്തിനു വഴിതെളിക്കുന്നതാണ് ഈ തീരുമാനമെന്ന് ഹോംസ്റ്റേകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ പറയുന്നു. നിലവിൽ ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ ലഭിച്ച 965–1000 ഹോംസ്റ്റേകള്‍ ഉൾപ്പെടെ 6,000 ത്തിനടുത്ത് ഹോംസ്റ്റേകളാണ് സംസ്ഥാനത്തുള്ളത്.
ടൂറിസം മേഖലയില്‍ സംരംഭം പടുത്തുയര്‍ത്തുന്നവര്‍ക്ക് വലിയ പ്രതീക്ഷകളാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് നല്‍കുന്നത്. ഹോം സ്റ്റേകള്‍ക്ക് മുദ്രലോണ്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് അതില്‍ ഏറെ ശ്രദ്ധേയം. നിരവധി ചെറുകിട സംരംഭകര്‍ക്ക് ടൂറിസം മേഖലയിലേക്ക് കടന്നുവരാന്‍ ലളിതമായ വ്യവസ്ഥകളോടെ വായ്പ ലഭിക്കുന്നത്
ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് മുദ്ര വായ്പയുടെ ഉയർന്ന പരിധി 10 ലക്ഷം രൂപയായിരുന്നത് 20 ലക്ഷം രൂപയായി ഉയർത്തി ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ഇന്നലെ മുതൽ പ്രാബല്യത്തിലായി.
ചെറുകിട–ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) യന്ത്രങ്ങളും മറ്റും വാങ്ങാനായി ഈടില്ലാത്ത വായ്പ ലഭ്യമാക്കാൻ ക്രെഡിറ്റ് ഗാരന്റി സ്കീം ആരംഭിക്കും. സർക്കാർ ഉറപ്പിലായിരിക്കും വായ്പ നൽകുക. ഇതിനായി ഗാരന്റി ഫണ്ട് രൂപീകരിക്കും.
ബിസിനസ് തുടങ്ങാൻ നല്ല ആശയങ്ങളും അധ്വാനിക്കാൻ മനസ്സുമുണ്ടെങ്കിലും മൂലധനമില്ലാതെ വിഷമിക്കുന്നവർ ഏറെയുണ്ട്. അത്തരത്തിലൊരാളാണോ നിങ്ങൾ? എങ്കിൽ ഈ വായ്പപദ്ധതി നിങ്ങൾക്കുവേണ്ടിയുള്ളതാണ്. മുദ്ര വായ്പ വായ്പ എടുക്കാൻ ചെന്നാൽ ബാങ്ക് ആദ്യം പരിശോധിക്കുന്നത് ക്രെഡിറ്റ് സ്കോറാണ്. നല്ല സ്കോർ ഇല്ലാത്തവർക്കു
കേന്ദ്ര സർക്കാരിന്റ്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെമ്പാടം വ്യാപക പ്രതിഷേധം തുടരുകയാണ്. പതിനേഴര വയസ്സായ കുട്ടികളെ നാല് വർഷത്തേക്ക് സൈനിക സേവനത്തിന്റ്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തിരഞ്ഞെടുക്കുന്നവരെ അഗ്നി വീർ എന്നാണ് അറിയപ്പെടുക. പെൺകുട്ടികൾക്കും ഈ പദ്ധതിയിൽ ചേരാം. അഗ്നിപഥ്
Results 1-10 of 12
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.