Activate your premium subscription today
ദുബായ് ∙ ആരോഗ്യ സേവന കമ്പനിയായ മെഡ്7 ഗ്രൂപ്പിന്റെ പുതിയ സംരംഭമായ മെഡ്7 ഓൺലൈൻ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ∙ ഡിസംബർ 1 മുതൽ കെഎസ്ഇബിയിൽ പുതിയ കണക്ഷൻ ഉൾപ്പെടെ എല്ലാ സേവനങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കണം. ക്രമക്കേടുകൾ ഒഴിവാക്കാനാണിത്. മുൻഗണനാക്രമം കർശനമായി പാലിക്കണമെന്നു ചെയർമാൻ നിർദേശം നൽകി. അപേക്ഷ ലഭിച്ച് 2 ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റ് വിവരം നൽകണം. സീനിയോറിറ്റി നമ്പറും എന്നു സേവനം ലഭ്യമാകുമെന്ന സന്ദേശവും അപേക്ഷ ട്രാക്ക് ചെയ്യാനുള്ള ലിങ്കും വാട്സാപ്പിലും എസ്എംഎസ് ആയും ലഭിക്കും. അപേക്ഷ തീർപ്പാക്കൽ സംബന്ധിച്ച തത്സമയ വിവരം വെബ്സൈറ്റിൽ കാണാം. പരാതി പരിഹാരം, ഓൺലൈൻ അപേക്ഷകൾ, പണമടയ്ക്കൽ തുടങ്ങിയ സേവനങ്ങളിൽ സഹായിക്കാൻ വിതരണ വിഭാഗം ഡയറക്ടറുടെ കീഴിൽ കസ്റ്റമർ കെയർ സെൽ ആരംഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ കസ്റ്റമർ കെയർ സെന്ററുകൾ ആരംഭിക്കും
തിരുവനന്തപുരം∙ ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പകരം പത്ത് ശതമാനം പേരെ നേരിട്ട് കടത്തി വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ പല കാരണങ്ങള്‍ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂ വഴി പ്രവേശിപ്പിക്കണം. പരിചയ
ചെറുതോണി (ഇടുക്കി) ∙ ഓൺലൈൻ വിവാഹത്തിന് ഒരാൾ വിദേശത്തു വേണമെന്ന നിബന്ധന എടുത്തു മാറ്റി. എവിടെയുള്ളവർക്കും വിവാഹം ഓൺലൈനായി റജിസ്റ്റർ ചെയ്യാമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 2019 ൽ കോവിഡ് വ്യാപിച്ചപ്പോഴാണ് ദമ്പതികളിൽ ഒരാളെങ്കിലും വിദേശത്ത് താമസിക്കുന്നുണ്ടെങ്കിൽ വിഡിയോ കോൺഫറൻസിലൂടെ വിവാഹം
കൊച്ചി∙ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ നിർമാതാക്കൾ. പ്രൊമോഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ
ദുബായ്∙ ഉപയോക്താക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പുതിയ ഓൺലൈൻ നെറ്റ്വർക്ക് ആരംഭിച്ചു. 'ജിഡിആർഎഫ്എ- ദുബായ് കസ്റ്റമർ കമ്മ്യൂണിറ്റി' എന്ന പേരിൽ വകുപ്പിന്റെ വെബ്സൈറ്റിലാണ് പുതിയ സംവിധാനം
അബുദാബി ∙ മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി അബുദാബി. ആരോഗ്യ വകുപ്പിന്റെ സൈറ്റിൽ സനദ്കോം പോർട്ടൽ വഴി അപേക്ഷിക്കുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ഉടൻ കൈമാറും.കൂടാതെ കബറടക്കത്തിനു വേണ്ട നടപടികൾ പൂർത്തിയാക്കാൻ കബർസ്ഥാനിലേക്കും നിർദേശം നൽകും. പരീക്ഷണാർഥം യുഎഇ പൗരന്മാർക്കായി
രാജ്യത്ത് കൂടുതൽ ഇന്റർനെറ്റ് ഉപയോഗത്തിന് കാരണമാകുന്ന നാലോ അഞ്ചോ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തങ്ങളുടെ അടിസ്ഥാനസൗകര്യം ഉപയോഗിക്കുന്നതിന് പണം നൽകണമെന്ന് ടെലികോം കമ്പനികളുടെ സംഘടന. സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) ഇതുസംബന്ധിച്ച് ധവളപത്രം പുറത്തിറക്കി. പ്ലാറ്റ്ഫോമുകളുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും വാട്സാപ്, നെറ്റ്ഫ്ലിക്സ്, മെറ്റ അടക്കമുള്ളവ ഇതിൽ വരുമെന്നാണ് സൂചന.
ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ആറുമാസത്തിൽ ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾ കൂടിയതായി റിസർവ് ബാങ്ക്. 14,483 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, തട്ടിക്കപ്പെട്ട തുക മുൻവർഷത്തെ തുകയുടെ 14.9 ശതമാനം മാത്രമാണെന്നും ‘ട്രെൻഡ് ആൻഡ് പ്രോഗ്രസ് ഓഫ് ബാങ്കിങ് ഇൻ ഇന്ത്യ 2022–23’ റിപ്പോർട്ടിൽ പറയുന്നു.
ദോഹ ∙ രാജ്യത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയെക്കുറിച്ചുള്ള കൃത്യമായ ഡേറ്റകളും സ്ഥിതി വിവരക്കണക്കുകളും പ്രദാനം ചെയ്യുന്ന പോർട്ടലിന് തുടക്കമായി. അൽബിദ പാർക്കിലെ ദോഹ എക്സ്പോ വേദിയിൽ നടന്ന ചടങ്ങിൽ നഗരസഭ മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുല്ലസീസ് ബിൻ തുർക്കി അൽ സുബൈയാണ് മന്ത്രാലയത്തിന്റെ പുതിയ റിയൽ
Results 1-10 of 26