Activate your premium subscription today
വരുമോ ജിഎസ്ടിയിൽ ഇനി 35 ശതമാനം സ്ലാബും? അഞ്ചാമതൊരു നികുതി സ്ലാബ് കൂടി വരുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാകുമോ? ബിഹാർ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമിതി (Group of Ministers) 35 ശതമാനം സ്ലാബ് രൂപവത്കരിക്കാൻ ശുപാർശ ചെയ്തെന്നായിരുന്നു റിപ്പോർട്ടുകൾ. പുറമേ 140ലേറെ ഉൽപന്നങ്ങളുടെ/സേവനങ്ങളുടെ നികുതി മാറ്റവും ശുപാർശ ചെയ്തിട്ടുണ്ടത്രേ. കേൾക്കുന്നതെല്ലാം ഊഹാപോഹം മാത്രമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. സ്ലാബ്, നികുതിമാറ്റം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗൺസിൽ ആണെന്നും ശുപാർശകൾ നൽകാൻ മാത്രം പരിധിയുള്ളതാണ് മന്ത്രിതല സമിതിയെന്നും നിർമല പറഞ്ഞിരുന്നു. ഡിസംബർ 21നാണ് അടുത്ത ജിഎസ്ടി കൗൺസിൽ ചേരുന്നത്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നികുതിവരുമാനം ഉയർത്താനുള്ള നിർദേശങ്ങളും ശുപാർശകളും നൽകുകയെന്ന നിർദേശമാണ് മന്ത്രിതല സമിതിക്കുള്ളത്. ഇതിനായി കാലങ്ങളായി ജിഎസ്ടിയിൽ സ്ലാബ് മാറ്റം, സ്ലാബ് രൂപവത്കരണം തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ മന്ത്രിതല സമിതി മുന്നോട്ടുവയ്ക്കുന്നമുണ്ട്.
ന്യൂഡൽഹി ∙ ഇന്ത്യയ്ക്കു നൽകിയിരുന്ന എംഎഫ്എൻ (മോസ്റ്റ് ഫേവേഡ് നേഷൻ) പദവി എടുത്തുകളഞ്ഞ് സ്വിറ്റസർലൻഡ്. പ്രത്യേക നികുതി ഇളവു നൽകുന്ന 30 വർഷം പഴക്കമുള്ള കരാറാണ് പിൻവലിച്ചത്.
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് ‘എൻപിഎസ് വാത്സല്യ’. പദ്ധതി എന്ത്? എങ്ങനെ? പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ മാതാപിതാക്കൾക്കോ ഗ്രാന്റ് പേരന്റ്സിനോ നിക്ഷേപിക്കാം. ∙ കുട്ടിക്ക് 18 തികയുമ്പോൾ അത് അവരുടെ സ്വന്തം എൻപിഎസ്
ക്രിപ്റ്റോ കറൻസികൾക്ക് നികുതി ഇളവ് ഏതൊക്കെ രാജ്യങ്ങളിൽ? ക്രിപ്റ്റോ കറൻസികളിൽ ചുമത്തുന്ന നികുതികൾ ഓരോ രാജ്യത്തും ഓരോ രീതിയിലാണ്.ചില രാജ്യങ്ങൾ ക്രിപ്റ്റോ കറൻസികൾക്ക് വാറ്റ്(വാല്യൂ ആഡ്ഡ് ടാക്സ്) ചുമത്തുന്നുണ്ട്. ക്രിപ്റ്റോയിൽ നിന്നുള്ള മൂലധന നേട്ടത്തിന് 20 ശതമാനം നികുതി ചുമത്തിയാൽ ആഗോളതലത്തിൽ 100
ആനുപാതികമായി ഇറക്കുമതിയുടെ ഡ്രോബാക്ക് റേറ്റ് നിരക്ക് കുറയ്ക്കാൻ സർക്കാർ ശ്രദ്ധിച്ചില്ല. ഇതുവഴി സർക്കാരിന് സാമ്പത്തിക നഷ്ടവും ഉണ്ടായെന്നാണ് വിലയിരുത്തൽ. വെള്ളിയുടെ ഡ്രോബാക്ക് റേറ്റ് കുറയ്ക്കാനും സർക്കാർ ശ്രദ്ധിച്ചിരുന്നില്ല.
വസ്തുവിന്റെ മൂലധനനേട്ട നികുതിയിലെ (ലോങ് ടേം ക്യാപ്പിറ്റൽ ഗെയിൻസ്) പരിഷ്കാരം ഭൂരിഭാഗം സന്ദർഭങ്ങളിലും ഉടമയ്ക്ക് ഗുണകരമെന്നു പറഞ്ഞ കേന്ദ്രസർക്കാർ ഒടുവിൽ ‘യു ടേൺ’ എടുത്തു. കടുത്ത പ്രതിഷേധത്തിനു പിന്നാലെ ബജറ്റ് നിർദേശം തിരുത്തി. ഭേദഗതി വരുത്തിയ ധനബില്ലും ലോക്സഭ പാസാക്കി. മൂലധനനേട്ടനികുതി സംബന്ധിച്ച ബജറ്റിലെ സുപ്രധാന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ദീർഘകാല മൂലധനനേട്ടം നിർണയിക്കുമ്പോഴുള്ള നാണ്യപ്പെരുപ്പ സൂചികയെ അടിസ്ഥാനമാക്കിയുള്ള വില പുനർനിർണയിക്കാനുള്ള സൗകര്യം നിർത്തലാക്കിയതായിരുന്നു. പെട്ടെന്നുള്ള ഈ മാറ്റത്തിൽ പൊതുജനങ്ങൾക്കുള്ള അതൃപ്തി പരിഗണിച്ചാണ് ഇപ്പോഴത്തെ ഭേദഗതി. ഇതനുസരിച്ച് വാങ്ങിയ വില
വെറും 15 ശതമാനം മാത്രം ആളുകൾ തിരഞ്ഞടുത്ത ന്യൂ റെജിം ടാക്സ് ഘടനയിൽ മാത്രം ടാക്സ് ഇളവ് നൽകിയ ധനമന്ത്രിയുടെ പ്രഖ്യാപനം ഇടത്തരക്കാരന്റെ കുടുംബ ബജറ്റിന് കനത്ത തിരിച്ചടിയായി. സ്റ്റാന്റേർഡ് ഡിഡ്ക്ഷൻ 50,000 രൂപയിൽ നിന്ന് ന്യൂ റെജിം സ്വീകരിക്കുന്നവർക്ക് 75,000 രൂപയായി വർധിപ്പിച്ചു. പ്രതിവർഷം ഇവർക്ക്
കണക്കിലെ കളികൾ കണ്ടെത്താനുള്ള സ്വാമിയുടെ സിദ്ധി അദ്ഭുതാവഹമായിരുന്നു. അവിടെ അഡ്ജസ്റ്റ്മെന്റില്ല. അദ്ദേഹത്തിന്റെ വാക്കുകളിൽ ‘സർക്കാരിനുള്ളത് സർക്കാരിന്, നിങ്ങൾക്കുള്ളത് നിങ്ങൾക്ക്’. വൻകിട സ്ഥാപനങ്ങളും കമ്പനികളും തുടങ്ങി സാധാരണക്കാരുടെ വരെ വരവുചെലവ് കണക്കുകൾ അദ്ദേഹം കൈകാര്യം ചെയ്തു. അവിടെ വലുപ്പച്ചെറുപ്പമില്ല. പിഴവ് കണ്ടാൽ അവിടെ പിടി വീഴും. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും. സ്വാമിയെ കണക്ക് ഏൽപിച്ചാൽ സമാധാനമായി ഉറങ്ങാമെന്ന് അടുപ്പക്കാർ പറയുന്നത് അതുകൊണ്ടാണ്. നികുതി വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യം അപാരമായിരുന്നു. വിൽപന നികുതി, ജിഎസ്ടി, ആദായ നികുതി തുടങ്ങിയ വിഷയങ്ങളിൽ വിവിധ ട്രൈബ്യൂണലുകളിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ അദ്ദേഹം മികവു കാട്ടി. അതിനായി രാത്രി വൈകുംവരെ ഗൃഹപാഠം ചെയ്തു. മറ്റ് സംസ്ഥാനങ്ങളിലും അദ്ദേഹം നികുതിക്കേസുകൾ കൈകാര്യം ചെയ്തു.
ഞാൻ വീടുപണിക്കുള്ള തയാറെടുപ്പിലാണ്. പത്തു വർഷം മുൻപ് വിവാഹസമയത്തു കിട്ടിയ 20 പവൻ ഈ മാർച്ചിൽ വിറ്റു. വീട്ടമ്മയായ ഭാര്യയുടെ പേരിലാണ് ബില്ലു ചെയ്തത്. അവർ ഇതിനു നികുതി നൽകേണ്ടി വരുമോ? എങ്കിൽ എത്ര തുക വരും. അതെങ്ങനെയാണ് കണക്കാക്കുന്നത്. ജോർജ് ജേക്കബ്. തിരുവല്ല സ്വർണ വിൽപന; ആദായ
Results 1-10 of 27