ന്യൂ റെജിംകാർക്ക് മാത്രം ആദായ നികുതി ഇളവ്, ഇടത്തരക്കാർക്ക് തിരിച്ചടി
Mail This Article
വെറും 15 ശതമാനം മാത്രം ആളുകൾ തിരഞ്ഞടുത്ത ന്യൂ റെജിം ടാക്‌സ് ഘടനയിൽ മാത്രം ടാക്‌സ് ഇളവ് നൽകിയ ധനമന്ത്രിയുടെ പ്രഖ്യാപനം ഇടത്തരക്കാരന്റെ കുടുംബ ബജറ്റിന് കനത്ത തിരിച്ചടിയായി. സ്റ്റാന്റേർഡ് ഡിഡ്ക്ഷൻ 50,000 രൂപയിൽ നിന്ന് ന്യൂ റെജിം സ്വീകരിക്കുന്നവർക്ക് 75,000 രൂപയായി വർധിപ്പിച്ചു. പ്രതിവർഷം ഇവർക്ക് 17,500 രൂപയുടെ ലാഭം കിട്ടും. ഓൾഡ് റെജിം സ്വീകരിക്കുന്നവർക്ക് കണ്ണുനീർ മാത്രം. ഒരു ആനുകൂല്യവുമില്ല. ടാക്‌സ് സ്ലാബിലും ന്യൂ റെജിമുകാർക്ക് ഇളവുണ്ട്.
മൂന്നുലക്ഷം രൂപവരെ നികുതിയില്ല. എഴ് ലക്ഷം രൂപവരെ അഞ്ച് ശതമാനമാണ് നികുതി. നേരത്തെ ഇത് ആറ് ലക്ഷം വരെയായിരുന്നു. 10 ലക്ഷം രൂപവരെ 10 ശതമാനം. നേരത്തെ ഇത് 9 ലക്ഷം രൂപവരെയായിരുന്നു. 12 ലക്ഷം വരെ 15 ശതമാനവും 15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിനുമേൽ 30 ശതമാനവുമായിരിക്കും നികുതി. ന്യൂ റെജിം സ്വീകരിക്കുന്നവർക്ക് ഫാമിലി പെൻഷൻ പരിധി 15,000 ൽ നിന്ന് 25,000 ആയി ഉയർത്തുകയും ചെയ്തു.